HOME
DETAILS

മനുഷ്യാവകാശം ഉറപ്പാക്കുന്നതില്‍ സ്വച്ഛ്ഭാരത് പദ്ധതി പരാജയപ്പെട്ടു: യു.എന്‍ പ്രതിനിധി

  
backup
November 11 2017 | 02:11 AM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%82-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട പദ്ധതിയായ സ്വച്ഛ് ഭാരത് മിഷനെതിരേ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതിനിധി ലിയോ ഹെല്ലര്‍.
സമഗ്രമായ മനുഷ്യാവകാശം ഉറപ്പാക്കുന്നതില്‍ സ്വച്ഛ് ഭാരത് പദ്ധതി പരാജയപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വച്ഛ് ഭാരത് പദ്ധതിയില്‍ ശൗചാലയം നിര്‍മിക്കുകയെന്നത് മാത്രമാകരുതെന്നും സുരക്ഷിതമായ കുടിവെള്ളം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുക കൂടി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് അദ്ദേഹം സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചത്.
കുടിവെള്ളവും ശുചിത്വവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ വിഷയങ്ങളിന്മേലുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധിയാണ് ലിയോ. ഇന്ത്യയിലെ തന്റെ സന്ദര്‍ശനത്തെ സംബന്ധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തിറക്കിയാണ് അദ്ദേഹം കേന്ദ്രത്തെ വിമര്‍ശിച്ചത്.
ശൗചാലയം നിര്‍മിക്കുക മാത്രമല്ല ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്നതും മനുഷ്യരുടെ അവകാശമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടങ്ങളില്‍ ജനങ്ങള്‍ വലിയതോതില്‍ മനുഷ്യാവകാശ ലംഘനത്തിന് ഇരകളാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ലിയോ പറയുന്നു. എല്ലായിടത്തും സ്വച്ഛ് ഭാരതിന്റെ ലോഗോ ആയ മഹാത്മാ ഗാന്ധിയുടെ കണ്ണട കണ്ടു. പദ്ധതിയുടെ പ്രവര്‍ത്തനം മൂന്നുവര്‍ഷമായി. ആ സാഹചര്യത്തില്‍ ഈ കണ്ണട മനുഷ്യാവകാശത്തിന്റേതായി മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശുചിമുറികള്‍ നിര്‍മിക്കുന്നതുസംബന്ധിച്ച് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ശുചിമുറി നിര്‍മിക്കാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചും റേഷന്‍ കാര്‍ഡ് റദ്ദാക്കിയതുമായ സംഭവങ്ങള്‍ ഉണ്ടായി. ഇത്തരത്തില്‍ മനുഷ്യാവകാശം ലംഘിക്കരുതായിരുന്നു.
അതേസമയം യു.എന്‍ പ്രതിനിധിയുടെ വിമര്‍ശനത്തിനെതിരേ സര്‍ക്കാര്‍ രംഗത്തെത്തി. രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന തരത്തിലാണ് ലിയോയുടെ പ്രതികരണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ഗുരുതരമായ അറിവില്ലായ്മ കൊണ്ടാണ് രാഷ്ട്രപിതാവിനെതിരായി അദ്ദേഹം പ്രസ്താവന നടത്തിയത്.
മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ഗാന്ധിജി എപ്രകാരമാണ് നിലകൊണ്ടതെന്ന് ലോകത്തിന് അറിയാവുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago
No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago