തെലങ്കാനയില്‍ ഉറുദു രണ്ടാമത്തെ ഔദ്യോഗിക ഭാഷയാക്കി
ഹൈദരാബാദ്: ഉറുദു ഭാഷയെ സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചുകൊണ്ട് തെലങ്കാന സര്‍ക്കാര്‍ ഉത്തരവിട്ടു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് ഇന്നലെ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടയില്‍ ഉറുദുവിനെ സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്.
ഏറെക്കാലമായി ഉറുദുവിനെ രണ്ടാം ഭാഷയായി പ്രഖ്യാപിക്കണമെന്ന് നിയമസഭ ആവശ്യപ്പെടുന്നു. ആ ആവശ്യം പരിഗണിച്ചാണ് ഉത്തരവിറക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഉറുദു കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടിയെ എ.ഐ.എം.ഐ.എം എം.എല്‍.എ അക്ബറുദീന് ഉവൈസി സ്വാഗതം ചെയ്തു. സംസ്ഥാന ജനസംഖ്യയില്‍ 12. 7 ശതമാനം പേര് മുസ്്ലിങ്ങളാണ്. ഏറെക്കാലമായി ഉറുദു ഭാഷയ്ക്ക് അര്‍ഹമായ അംഗീകാരം വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടുവരികയായിരുന്നു. സര്‍ക്കാരിന്റെ നടപടി ഉചിതമായതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇതിനെതിരേ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് പ്രതിരപക്ഷം ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."