ഭീകരതയെ പാകിസ്താന്‍ തള്ളിപ്പറയാതെ ചര്‍ച്ച ഫലപ്രദമാകില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും അതിനിടയില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്യാനുള്ള പാക് നീക്കത്തിനെതിരേ ഇന്ത്യ. പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ ഇന്ത്യ എപ്പോഴും ഒരുക്കമാണ്. എന്നാല്‍ അവരുടെ നിലപാടില്‍ മാറ്റം വരുത്താതെ ചര്‍ച്ച ഫലപ്രദമാകില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ഇന്ത്യയുടെ നിലപാട് എപ്പോഴും സുനിശ്ചിതമായതാണ്. ഭീകരതയെ ഇല്ലാതാക്കാനായി നല്ലരീതിയില്‍ ചര്‍ച്ച നടത്തുകയെന്നതാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ഭീകരര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുകയും അതോടൊപ്പം ഭീകരതയ്‌ക്കെതിരായ ചര്‍ച്ച നടത്തുകയും ചെയ്യുകയെന്നത് അപ്രായോഗികമാണ്.
കഴിഞ്ഞ ദിവസം ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചക്കായി സിന്ധ് പ്രവിശ്യാ ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സഈദ് ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ഉറി ആക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."