സംസ്ഥാന സ്കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പിന് തുടക്കം
തൃശൂര്‍: 48ാമത് സംസ്ഥാന സ്കൂള്‍ നീന്തല്‍ ആന്‍ഡ് വാട്ടര്‍പോളോ ചാംപ്യന്‍ഷിപ്പിന് തൃശൂരില്‍ തുടക്കമായി. വിയ്യൂര്‍ വിമല കോളജ് അക്വാറ്റിക് അക്കാദമിയില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം 25 ഇനങ്ങളിലെ മത്സരം പൂര്‍ത്തിയായപ്പോള്‍ 17 സ്വര്‍ണവും 20 വെള്ളിയും 17 വെങ്കലവും നേടി 165 പോയിന്റുമായി നിലവിലെ ചാംപ്യന്മാരായ തിരുവനന്തപുരം ജില്ല കുതിപ്പ് തുടങ്ങി. ഏഴ് വെള്ളി നേടി 40 പോയിന്റോടെ എറണാകുളം ജില്ലയും രണ്ട് വെള്ളിയും നാല് വെങ്കലവും നേടി 11 പോയിന്റുമായി ആതിഥേയരായ തൃശൂര്‍ ജില്ലയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഓവറോള്‍ സ്കൂള്‍ ചാംപ്യന്മാരായി അഞ്ച് സ്വര്‍ണം നേടി 25 പോയിന്റോടെ എറണാകുളം കളമശ്ശേരി ജി.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.സിയും, രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവുമായി 17 പോയിന്റോടെ തിരുവനന്തപുരം ജില്ലയിലെ ജി.ജി.എച്ച്.എസ്.എസ് കന്നിക്കുളങ്ങരയും രണ്ട് സ്വര്‍ണവും ഒന്ന് വീതം വെള്ളിയും വെങ്കലവുമായി തിരുവനന്തപുരം ബി.എന്‍.വി.വി ആന്‍ഡ് എച്ച്.എസ്.എസ് തിരുവള്ളവുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ആദ്യ ദിനത്തില്‍ ജൂനിയര്‍ വിഭാഗം 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോകില്‍ പി.ജെ ജഗനാഥന് (ജി.വി.എന്‍.എച്ച്.എസ്.എസ് കളമശ്ശേരി) ദേശീയ റെക്കാര്‍ഡോടെ സ്വര്‍ണം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."