'അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണം': റഷ്യയോട് നാറ്റോ കമാന്‍ഡര്‍
ബ്രസല്‍സ്: വിവിധ വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതു റഷ്യ അവസാനിപ്പിക്കണമെന്നു നാറ്റോയുടെ യു.എസ്-യൂറോപ്പ് കമാന്‍ഡര്‍ കര്‍ട്ടിസ് സ്കാപറോറ്റി. കാറ്റലോണിയയിലെ പുതിയ സാഹചര്യങ്ങള്‍, യൂറോപ്പിലെ തെരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ റഷ്യ ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി സോഷ്യല്‍മീഡിയ അടക്കം ഉപയോഗിച്ച് റഷ്യ കരുക്കള്‍ നീക്കിയെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. റഷ്യ ഇക്കാര്യങ്ങള്‍ നിഷേധിച്ചെങ്കിലും ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഫേസ്ബുക്ക് അടക്കമുള്ളവര്‍ അന്വേഷണ കമ്മിഷനു മുന്നില്‍ ഹാജരാക്കി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ബ്രിട്ടനിലെ ബ്രെക്സിറ്റ് എന്നിവയിലും റഷ്യ രഹസ്യമായി ഇടപെട്ടതായാണ് ആരോപണം.
എന്തിനാണ് റഷ്യ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നതെന്നും മറ്റു രാജ്യങ്ങളിലെ സര്‍ക്കാരിനെ തീരുമാനിക്കാന്‍ റഷ്യക്ക് എന്ത് അധികാരമാണുള്ളതെന്നും നാറ്റോ കമാന്‍ഡര്‍ ചോദിച്ചു.
അന്താരാഷ്ട്ര മര്യാദകള്‍ റഷ്യ പാലിക്കണമെന്നും മറ്റുള്ള രാജ്യങ്ങളിലെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുതന്നെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."