രാജി സമ്മര്‍ദത്തില്‍ തോമസ് ചാണ്ടി; സിപിഎം സംസ്ഥാന സമിതിയിലും പടയൊരുക്കം
തിരുവനന്തപുരം: കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് രാജിവക്കില് നില്ക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേ സി.പി.എം സംസ്ഥാന സമിതിയിലും പടയൊരുക്കം. തോമസ് ചാണ്ടി രാജി വയ്ക്കണമെന്നാണ് സി.പി.എം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു വന്ന പൊതുവികാരം. തീരുമാനം വൈകരുതെന്നും സംസ്ഥാന സമിതിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് എ.ജിയുടെ നിയമോപദേശം ലഭിച്ചത്. നിയമോപദേശവും ചാണ്ടിക്കെതിരായിരുന്നു.
തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് നേരത്തെതൊട്ടേ സി.പി.ഐയും നിലപാട് കടുപ്പിച്ചിരുന്നു. സി.പി.ഐയുടെ നിലപാട് നാളെ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ അറിയിക്കുമെന്നും ഉചിതമായ നടപടി സര്‍ക്കാര്‍ കൈകൊള്ളുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അറിയിച്ചിരുന്നു.
thomas-chandy-issue-cpm-state-committee
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."