മധ്യപ്രദേശ് പൊലിസിന്റെ കലണ്ടറില്‍ അമിത്ഷായും മോഹന്‍ ഭഗവതും
ഭോപ്പാല്‍: മധ്യപ്രദേശ് പൊലിസിലെ മയക്കുമരുന്ന് വിഭാഗം പുറത്തിറക്കിയ കലണ്ടറില്‍ ബി.ജെ.പി നേതാക്കളുടെ ചിത്രങ്ങള്‍ അച്ചടിച്ചത് വിവാദമാകുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് എന്നിവരുടെ ചിത്രങ്ങളാണ് കലണ്ടറിലുള്ളത്. ലഹരി ഉപയോഗത്തിനെതിരെ ഇവര്‍ നടത്തിയ പ്രസ്താവനകളും കലണ്ടറില്‍ അച്ചടിച്ചിട്ടുണ്ട്.
പൊലിസ് മയക്കുമരുന്ന് വിഭാഗത്തിന്റെ തലവന്‍ എ.ഡി.ജി വരുണ്‍ കപൂര്‍ ആണ് കലണ്ടര്‍ രൂപകല്‍പന ചെയ്യുന്നതിന് നേതൃത്വം നല്‍കിയത്. നഗരത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളിലെല്ലാം കലണ്ടര്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രവും കലണ്ടറില്‍ അച്ചടിച്ചിട്ടുണ്ട്.
കലണ്ടറിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട പൊലിസ് വകുപ്പ് പക്ഷപാതപരമായിത്തീരുന്നതിന്റെ സൂചനയാണിതെന്നും അവര്‍ ആരോപിക്കുന്നു.
അതേസമയം, കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യക്തികള്‍ ആരും തന്നെ സാമൂഹ്യവിരുദ്ധരല്ല. എല്ലാവരും ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവരാണെന്നും ആദരിക്കപ്പെടുന്നവരാണെന്നും ബി.ജെ.പി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എന്തെങ്കിലും തെറ്റുള്ളതായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."