കാന്‍സര്‍മുക്ത പരപ്പനങ്ങാടി: സര്‍വേ എം.എല്‍.എയുടെ വീട്ടില്‍
പരപ്പനങ്ങാടി: കോ ഓപറേറ്റീവ് കോളജ് സില്‍വര്‍ ജ്യൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു പരപ്പനങ്ങാടി നഗരസഭയില്‍ നടപ്പിലാക്കുന്ന കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടുള്ള സര്‍വേ ആരംഭിച്ചു.പരപ്പനങ്ങാടി നഗരസഭ, അറീന ഫൈന്‍ആര്‍ട്‌സ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെയും സഹായത്തോടെ നടപ്പിലാക്കുന്ന സഞ്ജീവനി കാന്‍സര്‍ പദ്ധതിയാണിത്.
കോളജിലെ പരിശീലനം ലഭിച്ച അറുന്നൂറ് വിദ്യാര്‍ഥികളാണ് ഇന്നലെ 45 ഡിവിഷനുകളിലും ഒരേ സമയം വിവരശേഖരണം നടത്തിയത്. മുനിസിപ്പല്‍തല ഉദ്ഘാടനം പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ വീട്ടില്‍ സര്‍വേ നടത്തി നിര്‍വഹിച്ചു. അഡ്വ. കെ.കെ സൈതലവി, സി അബ്ദുറഹ്മാന്‍കുട്ടി, കെ വിശ്വനാഥന്‍, പി സുരേന്ദ്രന്‍, കടവത്ത് സൈതലവി, മോഹന്‍ദാസ്, കെ ജ്യോതിഷ് പങ്കെടുത്തു. 45 ഡിവിഷനുകളിലും അതാത് കൗണ്‍സിലര്‍മാര്‍ ഉദ്ഘാടനം ചെയ്തു. സര്‍വേയില്‍ ശേഖരിച്ച വിവരങ്ങള്‍ വിദഗ്ധര്‍ പരിശോധിക്കുകയും ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ 26ന് കോളജില്‍ വച്ച് നടക്കുന്ന ഫില്‍ടര്‍ ക്യാംപില്‍ പരിശോധിക്കും. കൂടുതല്‍ പരിശോധന ആവശ്യമുള്ളവരെ ഡിസംബര്‍ മാസത്തിലെ മെഗാക്യാംപില്‍ പരിശോധനക്ക് വിധേയമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."