വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി ഓണം-ബക്രീദ് ഖാദി എക്‌സ്‌പോ
കോഴിക്കോട്: വൈവിധ്യമാര്‍ന്ന ഖാദിഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുമായി കോഴിക്കോട് സര്‍വോദയ സംഘത്തിന്റെ ഓണം-ബക്രീദ് ഖാദി മെഗാ എക്‌സ്‌പോയ്ക്ക് തുടക്കമായി. 10 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ മേളയിലുണ്ട്. ഒഡിഷയിലേയും കര്‍ണാടകയിലേയും ബംഗാളിലേയും സില്‍ക്ക് സാരികളാണ് മേളയുടെ പ്രധാന ആകര്‍ഷണം.
ജ്യൂട്ട്, ടസര്‍, ഡുബ്ബിന്‍ തുടങ്ങിയവയിലുള്ള സില്‍ക്ക് സാരികളുടെ ശേഖരവും മേളയിലുണ്ട്. കൊല്‍ക്കത്ത, ആന്ധ്രാപ്രദേശ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോട്ടണ്‍ സാരികള്‍ക്ക് 700 രൂപ മുതല്‍ 6,500 രൂപ വരെയാണ് വില.
കരകൗശല വസ്തുക്കള്‍, ശില്‍പ്പങ്ങള്‍, ആയുര്‍വേദ സൗന്ദര്യ വസ്തുക്കള്‍, മണ്‍പാത്രങ്ങള്‍, പായസക്കിറ്റുകള്‍,പച്ചക്കറി വിത്തുകള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവയും മേളയില്‍ ലഭ്യമാണ്.
ഇവയ്ക്ക് പുറമെ കുമിഴ്, ഈട്ടി എന്നിവയില്‍ കൊത്തിയെടുത്ത ഗജവീരന്‍മാര്‍, ദൈവ വിഗ്രഹങ്ങള്‍, ഗ്രാമവ്യവസായ ബേക്കറി കൗണ്ടര്‍, പാലക്കാടന്‍ മണ്‍പാത്രങ്ങള്‍ എന്നിവയും മേളയിലെ ആകര്‍ഷകങ്ങളാണ്. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും ഫര്‍ണിച്ചര്‍ കരകൗശല വസ്തുക്കള്‍, ലതര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പത്തു ശതമാനം വിലക്കുറവും ലഭിക്കും.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമുണ്ട്. മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തില്‍ നടക്കുന്ന മേള ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ പി.ആര്‍ സുനില്‍ സിംഗ് ആദ്യ വില്‍പ്പന നടത്തി. ഡോ.എം.സി സൗമ്യ ഏറ്റുവാങ്ങി. അഡ്വ.എം രാജന്‍, എന്‍.സി അബ്ദുറഹ്മാന്‍,സി.പി ഹമീദ്, ഡോ.എ.വി പ്രകാശ്, കെ.എം മാധവന്‍, എം.പരമേശ്വരന്‍, എം.കെ ശ്യാമപ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."