ബ്ലാക്ക് മെയില്‍ സംഭവം: അടിയന്തര അന്വേഷണം നടത്തണമെന്ന് കെ. സുരേന്ദ്രന്‍
കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ പ്രശ്‌നത്തില്‍ ഒരാള്‍ തന്നെ ബ്‌ളാക്ക് മെയില്‍ ചെയ്തുവെന്നു പരസ്യമായി വെളിപ്പെടുത്തിയതിനെക്കുറിച്ച് ഉടന്‍ അന്വേണം നടത്തണമെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതയുണ്ടായിരുന്നയാള്‍ ബ്‌ളാക്ക് മെയിലിങ്ങിനു വിധേയമായെന്നതു നിസ്സാരപ്രശ്‌നമല്ല.
ആരാണു മുഖ്യമന്ത്രിയെ ബ്‌ളാക്ക് മെയില്‍ ചെയ്തത്. ഇതുവഴി എന്താണ് അയാള്‍ നേടിയത്. സോളാര്‍ കേസ്സില്‍ ടീം സോളാറിനെ വഴിവിട്ടു സഹായിച്ചുവെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള കേസ്. അപ്പോള്‍ ഈ ബ്‌ളാക്ക് മെയിലിങ് സംസ്ഥാനത്തെ ബാധിക്കുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെന്നു വ്യക്തം.
ഇതൊരു നിയമപ്രശ്‌നമാണ്. ബ്‌ളാക്ക് മെയിലിങ്ങിലൂടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍നിന്നു വഴിവിട്ട കാര്യങ്ങള്‍ നേടുന്നതു കുറ്റമാണ്. ഭൂമി കൈയേറ്റ വിഷയത്തില്‍ ജോയ്‌സ് ജോര്‍ജ് എം പി രാജിവയ്ക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."