മകന്റെ ഘാതകന് മാപ്പുനല്‍കി പിതാവ്; കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് കുറ്റവാളി
കെന്റകി: മകനെ കൊന്ന ഘാതകനെ നോക്കി അബ്ദുല്‍ മുനീം സോംബാത്ത് ജിറ്റമോദ് എന്ന പിതാവ് പറഞ്ഞു മാപ്പുനല്‍കലാണ് ഇസ്‌ലാമിലെ ഏറ്റവും വലിയ കാരുണ്യം. നീ ഭയപ്പെടേണ്ട നിനക്ക് പുതിയൊരു ജീവിതമുണ്ട്. കൊലപാതകത്തിന് 31 വര്‍ഷത്തെ തടവിന് വിധിക്കുന്നതിന്റെ മുന്‍പ് അമേരിക്കയിലെ കെന്റകി കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന വൈകാരികമായ രംഗമായിരുന്നു ഇത്.
താന്‍ കൊലപ്പെടുത്തിയ സ്വലാഹുദ്ദീന്‍ എന്നയാളുടെ പിതാവ് ജിറ്റമോദിന്റെ വാക്കുകള്‍ കേട്ട് ഘാതകനായ അലക്‌സാണ്ടര്‍ റെള്‍ഫോഡിന്‍ പെട്ടിക്കരഞ്ഞു. ഇതു കണ്ടു നിന്ന ജഡ്ജിമാര്‍ ഈ രംഗം കണ്ടു നില്‍ക്കാനാവാതെ കോടതി കുറച്ചു നേരത്തേക്ക് പിരിഞ്ഞു. കരഞ്ഞുകൊണ്ടാണ് ജഡ്ജി ഇരിപ്പിടത്തില്‍ നിന്ന് പുറത്തേക്ക് പോയത്. പിസ്സ ഹട്ട് ഡ്രൈവറായിരുന്ന സ്വലാഹുദ്ദീന്‍ 2015 ഏപ്രില്‍ 22നാണ് കൊലചെയ്യപ്പെടുന്നത്. കെന്റകിയിലെ ഫ്‌ളാറ്റില്‍ ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടെ മോഷണത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും റെള്‍ഫോഡിനെതിരേ മാത്രമാണ് കുറ്റം ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."