രാജി രണ്ടു ദിവസത്തിനകം; ചാണ്ടിക്കെതിരേ ഒറ്റക്കെട്ടായി സി.പി.ഐയും ജെ.ഡി.എസും
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഇന്നുണ്ടാവില്ല. എന്നാല്‍, ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കായി ഇന്നത്തെ യോഗത്തില്‍ മുന്നണികളെല്ലാം ആവശ്യപ്പെട്ടു. യോഗത്തില്‍ ചാണ്ടി രാജിവയ്ക്കണമെന്ന് സി.പി.ഐയും ജെ.ഡി.എസും ശക്തമായി ആവശ്യപ്പെട്ടു.
യോഗത്തില്‍ എന്‍.സി.പി ഒറ്റപ്പെട്ടു. സി.പി.ഐയും ജെ.ഡി.എസും എല്ലാം തോമസ് ചാണ്ടിക്കെതിരായിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരേ കോടതിയെ സമീപിച്ചത് തെറ്റെന്ന് ജെ.ഡി.എസ് യോഗത്തില്‍ പറഞ്ഞു. തോമസ് ചാണ്ടി രാജിവച്ചില്ലെങ്കില്‍ പരസ്യമായി രാജി ആവശ്യപ്പെടുമെന്ന് സി.പി.ഐയും പറഞ്ഞു. രാജിക്കാര്യത്തില്‍ മുന്നണികളെല്ലാം ഒട്ടക്കെട്ടായപ്പോള് എന്‍.സി.പി നേതൃത്വം വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എന്‍.സി.പി. അതിനാല്‍ രണ്ടു ദിവസത്തിനകം രാജിയുണ്ടാവുമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു നേതാക്കള്‍ നല്കുന്ന സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."