HOME
DETAILS

ഹുറൂബില്‍ കുടുങ്ങിയ അഞ്ചു മലയാളികള്‍ കൂടി നാടണഞ്ഞു

  
backup
November 12 2017 | 19:11 PM

huroob-gulf-news

ദമാം: ഒളിച്ചോടിയതായി കാണിച്ചു സ്‌പോണ്‍സര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹുറൂബ് ഗണത്തില്‍ പെട്ട് സഊദിയില്‍ ദുരിതത്തിലായവരില്‍ നിന്നും അഞ്ചു മലയാളികള്‍ അടക്കം ആറു പേര്‍ കൂടി നാട്ടിലേക്ക് തിരിച്ചു. മലപ്പുറം, തിരുവല്ല, കണ്ണൂര്‍ സ്വദേശികളും കോയമ്പത്തൂര്‍ സ്വദേശിയുമാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ കഠിന പ്രയത്‌നം മൂലം ഒടുവില്‍ നാട്ടിലേക്ക് യാത്ര സാധ്യമായത്. ഹുറൂബ് കേസില്‍ അകപ്പെട്ടവരില്‍ നാട്ടിലേക്ക് പോകണമെങ്കില്‍ നിരവധി കടമ്പകളാണ് നേരിടേണ്ടത്.

അബ്ദുല്‍ ഖാദര്‍ പൊന്നാനി, അബ്ദുല്‍ ഖാദര്‍ മലപ്പുറം, അബ്ദുല്‍ ഹകീം കൊണ്ടോട്ടി, അച്ചന്‍കുഞ്ഞ് തിരുവല്ല, ഫൈസല്‍ കണ്ണൂര്‍ എന്നീ മലയാളികളും കോയമ്പത്തൂര്‍ സ്വദേശി അബ്ദുല്‍ അലിയുമാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. അബ്ദുല്‍ അലി ഒഴികെയുള്ളവര്‍ റിയാദിലെ ഒരു മാന്‍പവര്‍ കമ്പനിയില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി എടുത്തു വരികയായിരുന്നു. ഇവിടേക്ക് യു.പികാരന്‍ മേധാവിയായി എത്തിയതോടെയാണ് ഇവരുടെ ദുരിതകാലം തുടങ്ങിയത്.

കമ്പനി പ്രതിസന്ധിയിലായതോടെ കമ്പനി തൊഴിലാളികളെ ഹുറൂബ് ഗണത്തിലാക്കി പരാതി കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഗത്യന്തരമില്ലാതെയായപ്പോള്‍ എംബസിയെ സമീപിക്കുകയും ഇവരുടെ മോചനശ്രമത്തിനായി സാമൂഹ്യ പ്രവര്‍ത്തകനായ നാസ് വക്കത്തെ എംബസി ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ദമാം തര്‍ഹീല്‍ മേധാവി ബ്രിഗേഡിയര്‍ അബ്ദുല്‍ അസീസ് അല്‍ സ്വയ്ഫിനെ കാര്യം ബോധിപ്പിച്ചു ഇവര്‍ക്ക് എക്‌സിറ്റ് വിസ തരപ്പെടുത്തുകയായിരുന്നു.

എന്നാല്‍, കോയമ്പത്തൂര്‍ സ്വദേശിയെ ഹുറൂബില്‍ പെടുത്തിയത് ബന്ധുക്കള്‍ തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷം രൂപ വാങ്ങി ഭാര്യ പിതാവും ഭാര്യാ സഹോദരി ഭര്‍ത്താവും ഇവരുടെ സ്ഥാപനത്തിലേക്ക് കൊണ്ടുവരികയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല ഉപദ്രവവും ഏല്‍ക്കേണ്ടി വന്നെന്നും ഒടുവില്‍ ഹുറൂബില്‍ പെടുത്തുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് എംബസിയെ ബന്ധപ്പെട്ടു ഹുറൂബ് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. സഹായത്തിനായി മുന്നില്‍ നിന്ന നാസ് വക്കത്തിന് നന്ദി പറഞ്ഞു കഴിഞ്ഞ ദിവസം ആറു പേരും നാട്ടിലേക്ക് തിരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago