HOME
DETAILS
MAL
തോമസ് ചാണ്ടിയെ അയോഗ്യനാക്കണം; ഗവര്‍ണര്‍ക്ക് ബി.ജെ.പി പരാതി നല്കി
backup
November 13 2017 | 01:11 AM
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ബി.ജെ.പി പരാതി നല്കി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ.രാജഗോപാല്‍ എം.എല്‍.എയുമാണ് ഗവര്‍ണറെ നേരിട്ടുകണ്ട് പരാതി നല്‍കിയത്. തോമസ് ചാണ്ടി ബിനാമി ഇടപാടുവഴി നിരവധി സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. കൂടാതെ കണക്കില്‍പ്പെടാത്ത അനവധി സ്വത്തുക്കളുമുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷനും ഗവര്‍ണര്‍ക്കും നല്കിയ സത്യപ്രസ്താവന വ്യാജമാണ്. ഭാര്യയുടെയും ആശ്രിതരുടെയും പേരിലുള്ള സ്വത്തുവിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയിലുണ്ട്. തോമസ് ചാണ്ടി നല്‍കിയത് വ്യാജ സത്യവാങ്മൂലമാണെന്ന് തെളിയിക്കുന്ന രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."