ഇനി റെയില്‍വേ ബജറ്റ് ഇല്ല: 92 വര്‍ഷത്തെ സമ്പ്രദായം അവസാനിക്കുന്നു
ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ റെയില്‍വേ ബജറ്റ് ഉണ്ടാവില്ല. 92 വര്‍ഷത്തെ സമ്പ്രദായം അവസാനിപ്പിക്കാന്‍ തീരുമാനമായി. റെയില്‍ വേയ്ക്ക് പ്രത്യേകം ബജറ്റവതരിപ്പിക്കുന്നതിന് പകരം പൊതു ബജറ്റില്‍ റെയില്‍ വേയും ഉള്‍പ്പെടുത്താനുള്ള റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശുപാര്‍ശ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി അംഗീകരിച്ചു.
ഇരു ബജറ്റുകളും ലയിപ്പിക്കുന്നത് സംബന്ധിച്ച് മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അഞ്ചംഗ കമ്മറ്റിയെ നിയോഗിച്ചു. ഇതു സംബന്ധിച്ച് ഈ മാസം 31 നകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
റെയില്‍വേ ബജറ്റിനെ പൊതു ബജറ്റുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് കത്തയച്ചിരുന്നു. രാജ്യത്തിന്റേയും റെയില്‍വേയുടേയും താല്പര്യം അതാണെന്നും സുരേഷ് പ്രഭു പിടിഐയോട് പറഞ്ഞു.
ഏഴാം ശമ്പള കമ്മിഷന് നടപ്പായതോടെ 40000 കോടിയുടെ അധിക ബാധ്യതയാണ് റെയില്വെക്കുണ്ടായത്. 32000 കോടി രൂപ സബ്സിഡി ഇനത്തില്‍ അധിക ചെലവ് വരുന്നതിനോടൊപ്പമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."