ഫ്രീ ഇന്റര്‍നെറ്റ് കണക്ഷനുമായി ഡാറ്റാവിന്റ് 1499 രൂപയ്ക്ക് ഇന്ത്യയില്‍
1499 രൂപയില്‍ ഡാറ്റാവിന്റ് പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. പോക്കറ്റ്‌സഫര്‍ GZ എന്ന് പേരിട്ടിരിക്കുന്ന ഫോണിനൊപ്പം ഡാറ്റാവിന്റ് ഒരു വര്‍ഷത്തെ സൗജന്യ ഇന്റര്‍നെറ്റ് ബ്രൗസിങ് സൗകര്യവും നല്‍കുന്നു.
റിലയന്‍സുമായി സഹകരിച്ചുകൊണ്ടാണ് ഡാറ്റാവിന്റ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്റര്‍നെറ്റ് അതിന്റെ യഥാര്‍ത്ഥ അര്‍ഥത്തില്‍ ലോകമെമ്പാടും ജനാധിപത്യ രീതിയില്‍ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിന്റെ ആദ്യ ചവുട്ടുപടിയാണ് ഈ സ്മാര്‍ട്‌ഫോണെന്നും ഡാറ്റാവിന്റ് സിഇഒ സുനീത് സിങ് പറഞ്ഞു. ഇത് വികസ്വര രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗം മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനു മുന്‍പ് കമ്പനി പോക്കറ്റ് സഫര്‍ 2G4X, പോക്കറ്റ് സഫര്‍ 3G4X,പോക്കറ്റ് സഫര്‍ 3G 5 എന്നിങ്ങനെ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനോടെ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."