HOME
DETAILS
MAL
വ്യാജ സ്വര്‍ണം; ലക്ഷങ്ങള്‍ തട്ടിയെന്ന്
backup
August 14 2016 | 16:08 PM
ഗൂഡല്ലൂര്‍: വ്യാജസ്വര്‍ണം ബാങ്കില്‍ പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ഊട്ടി പാലടയിലെ സ്വകാര്യ ബാങ്കില്‍ നിന്നാണ് കാര്‍ഷിക ലോണ്‍ എന്ന പേരില്‍ വ്യാജ സ്വര്‍ണം പണയം വെച്ച് 13 ലക്ഷം രൂപ തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജര്‍ കാര്ത്തികേയന് ഊട്ടി പൊലിസില്‍ പരാതി നല്കി. സംഭവത്തില്‍ ബാങ്ക് ജീവനക്കാരനായ ഒരാള്‍ക്ക് പങ്കുള്ളതായും സംശയിക്കുന്നുണ്ട്. ഇയാളുടെ ഒത്താശയോടെയാണ് പണം തട്ടിയതെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് പത്ത് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."