നവജാത ശിശു സ്ക്രീനിങ് എല്ലാ ആശുപത്രികളിലേക്കും
തിരുവനന്തപുരം: ശാരീരിക, മാനസിക വെല്ലുവിളികളുടെ പേരില്‍ ഒരു കുഞ്ഞും സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. അവരെ മുന്‍നിരയിലേക്ക് കൈപിടിച്ചു നടത്താന്‍ രക്ഷിതാക്കള്‍ സധൈര്യം മുന്നോട്ടു വരണം. വിവിധ പദ്ധതികളുമായി സര്‍ക്കാരും ഒപ്പമുണ്ട്. നവജാത ശിശു സ്ക്രീനിങ് പദ്ധതിയുടെ വ്യാപനം, വാട്സാപ്പ് - ഫേസ്ബുക്ക് കൂട്ടായ്മ 'താലോലം', ഹൃദ്യം പദ്ധതിയുടെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധികളെ ധീരമായി നേരിടുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നവജാത ശിശു സ്ക്രീനിങ് പദ്ധതി പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ അഞ്ചു മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ പ്രസവം നടക്കുന്ന 44 ആശുപത്രികളില്‍ മാത്രം ജനിക്കുന്ന കുട്ടികള്‍ക്കാണ് ഇപ്പോള്‍ സ്ക്രീനിങ് സേവനം ലഭിക്കുന്നത്. പദ്ധതിയിലൂടെ കണ്ടെത്തിയ കുട്ടികളുടെ വാട്സ്ആപ്, ഫെയ്സ്ബുക്ക് കൂട്ടായ്മ 'വാത്സല്യത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു. കുട്ടികളിലെ ഹൃദ്രോഗങ്ങള്‍ കണ്ടെത്തി ചികിത്സ നല്കുന്ന ഹൃദ്യം പദ്ധതിയുടെ ഓണ്‍ലൈന്‍ ആപ്ലിക്കേഷനും പുറത്തിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."