ഹൃദ്യം വാത്സല്യം കൂട്ടായ്മ നടത്തി
തിരൂരങ്ങാടി: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജനിതകപരമായി ഹൃദയ വൈകല്യമുളള കുട്ടികളെ കണ്ടെത്തി സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ഹൃദ്യം പദ്ധതിയുടെ വിളംബരോദ്ഘാടനവും നവജാതശിശു സ്ക്രീനിങ് നടന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ വാത്സല്യത്തിന്റെയും ഉദ്ഘാടനം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡിസ്ട്രിക് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ പി.കെ. അബ്ദുറബ് എം.എല്‍.എ. നിര്‍വഹിച്ചു.
ജില്ലയില്‍ ഹൃദ്യം പദ്ധതിയില്‍ ഇതുവരെ 38 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 25 സര്‍ജ്ജറികള്‍ നടത്തി. 2014 ലാണ് ജില്ലയില്‍ ഡി.ഇ.ഐ.സി നിലവില്‍ വന്നത്. കുട്ടികളിലെ ജനവൈകല്യങ്ങള്, ബാല്യകാല അസുഖങ്ങള്‍, നൂനതകള്‍, വളര്‍ച്ചയുടെ കാലതാമസവും വൈകല്യങ്ങള്‍ എന്നീ രോഗങ്ങള്‍ക്കുളള ചികിത്സയാണ് ഡി.ഇ.ഐ.സി. വഴി നല്‍കുന്നത.് പദ്ധതിയുടെ സേവനം ലഭിക്കുന്നതിനായി വൃശറ്യമാ.ശി രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ഡി.ഇ.ഐ.സി നേരിട്ട് വന്നോ രജിസ്റ്റര്‍ ചെയ്യാം. ചടങ്ങില്‍ തിരൂരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.ടി റഹീദ അധ്യക്ഷത വഹിച്ചു. ഡോ.എ ഷിബുലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. കലാം മാസ്റ്റര്‍, സുഹ്റാബി, റംല കക്കടവത്ത്, മുംതാസ്, വല്‍സല, ഡോ. ഷാജഹാന്, ഡോ. കുഞ്ഞാവുട്ടി സാദിഖ് നച്ചിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."