പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് കുട്ടികളുടെ സ്നേഹമതില്‍
വടകര: വ്യത്യസ്തമായ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടൊരു മതില്‍ നിര്‍മിച്ച് കൈയടി നേടി. ഇവര്‍ ദത്തെടുത്ത വടകര നഗരസഭ 19ാം വാര്‍ഡിലെ മാക്കൂല്‍ അങ്കണവാടിക്കാണ് സ്‌നേഹ സമ്മാനമായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് മതില്‍ നിര്‍മിച്ചു നല്‍കിയത്.
നൂറു വളണ്ടിയര്‍മാര്‍ പത്ത് വീതം ബോട്ടിലുകള്‍ ശേഖരിച്ച് ആയിരം കുപ്പികള്‍ കൊണ്ടു മനോഹരമായ മതില്‍ നിര്‍മിക്കുകയായിരുന്നു. കുപ്പികളില്‍ മണല്‍ നിറച്ച് സിമന്റ് ചാന്തിട്ട് ഭദ്രമാക്കിയതിനു ശേഷമായിരുന്നു മതില്‍ നിര്‍മാണം. ഈ കുപ്പികള്‍ സിമന്റും മണലും ഉപയോഗിച്ച് അടുക്കിവച്ച് ബലം വരുത്തി. വാട്ടര്‍ ബോട്ടിലുകളുപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് സാമുഹികമാധ്യമങ്ങളിലെ പ്രചാരണമാണ് ഇവര്‍ക്ക് പ്രചോദനമായത്.
അധ്യാപകരായ ശ്രീകുമാര്‍, അബ്ദുസമദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ. അരവിന്ദാക്ഷന്‍, ബിജു, പ്രോഗ്രാം ഓഫിസര്‍ അബ്ദുല്‍ സമീര്‍ എന്നിവരുടെ മേല്‍നോട്ടവും സഹകരണവും ഇത് യാഥാര്‍ഥ്യമാക്കാന്‍ വഴിയൊരുക്കി. പുതിയ നിര്‍മാണ രീതി കണ്ട നാട്ടുകാര്‍ ഭക്ഷണമടക്കമുള്ള സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു. മതില്‍ നിര്‍മാണം നേരില്‍ കണ്ട നഗരസഭ ചെയര്‍മാന്‍ മാലിന്യങ്ങള്‍ ക്രിയാത്മകമായി ഉപയോഗിച്ച വളണ്ടിയര്‍മാരെ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."