ചാച്ചാജിയുടെ സ്മരണയില്‍ ശിശുദിനാഘോഷം
കുന്ദമംഗലം: കൊളായ് എ.എല്‍.പി സ്‌കൂളില്‍ ശിശുദിനാഘോഷപരിപാടി കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷമീന വെള്ളക്കാട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ. സനിലാ കുമാരി അധ്യക്ഷയായി. വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റും അവാര്‍ഡും സി.കെ ജനാര്‍ദ്ധനന്‍ നായര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സമ്മാനിച്ചു. മാനേജര്‍ സി.കെ ദാമോദരന്‍ നായര്‍, എ. സദാനന്ദന്‍, കെ. അജിത പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ കെ. കോമളരാജന്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് പ്രസീത നന്ദിയും പറഞ്ഞു.
എളേറ്റില്‍: ചളിക്കോട് എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന ശിശുദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസ്സയിന്‍ മാസ്റ്റര്‍ ഉദ്ഘാനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി ബാബു അധ്യക്ഷനായി. പ്രധാനാധ്യാപിക സഫിയ, വാര്‍ഡ് മെംബര്‍ ശ്രീജ സത്യന്‍, ബി.പി.ഒ മെഹ്‌റലി, നാസര്‍ മാസ്റ്റര്‍, മുഹമ്മദ് ഷമീല്‍, കെ.കെ മുജീബ്, ടി.എം മുസ്തഫ, റാസിഖ്, ഷാനവാസ് കെ.പി സിന്ധു ടീച്ചര്‍, സുഹാന, ജോഷ്മിത സംബന്ധിച്ചു.
ഫറോക്ക്: രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്‌കൂളിലെ ശിശുദിനാഘോഷം എച്ച്.എം പവിത്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എം. സുനിത, എന്‍.ടി ജ്യോതിബാസു, എം. രജിത, ടി.പി ശ്രീനിവാസന്‍, ആര്‍. വിപിന്‍രാജ്, എന്‍. ബീന, കെ. ഷാഹിന, പി. രാധ സംസാരിച്ചു.
കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവര്‍ സ്മാരക വായനശാലയിലെ ശിശുദിനാഘോഷം ഇന്ത്യന്‍ പബ്ലിക് ലൈബ്രറീസ് മൂവ്‌മെന്റ് കോ ഓര്‍ഡിനേറ്റര്‍ എസ്. വിഘ്‌നേഷ് ഉദ്ഘാടനം ചെയ്തു. സി. സുരേന്ദ്രന്‍ അധ്യക്ഷനായി. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ മേധാവി എന്‍. ജിതിന്‍ മുഖ്യാതിഥിയായി. കെ. ശൈലേഷ്, എ.കെ രാജഗോപാലന്‍, വി.സി മുഹമ്മദാലി, കെ. ഹരിദാസന്‍, ദേവാംഗ് പ്രദീപ് പ്രസംഗിച്ചു. ക്വിസ്, വാര്‍ത്താവായനാമത്സരം, കളറിങ്, കൈയെഴുത്ത്, മെമ്മറി ടെസ്റ്റ്, കവിതചൊല്ലല്‍ എന്നീ മത്സരങ്ങള്‍ നടത്തി.
ഫറോക്ക്: കോര്‍പറേഷന്‍ അരീക്കാട് 41 ഡിവിഷനിലെ മുഴുവന്‍ അങ്കണവാടികളിലെയും കുട്ടികളെ പങ്കെടുപ്പിച്ച് ശിശുദിന റാലി നടത്തി. ഡിവിഷന്‍ കൗണ്‍സിലര്‍ എസ്.വി സയ്യിദ് മുഹമ്മദ് ഷമീല്‍ ഉദ്ഘാടനം ചെയ്തു. ജിജി, സവിത, സുജന, ഗിരിജ, മീര, ദുഷ്യള, അബ്ദുറഹിമാന്‍, അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍, നൂറുല്‍ അമീന്‍, ഷംസീര്‍ നേതൃത്വം നല്‍കി.
കോഴിക്കോട്: ശിശുദിന ആഘോഷ പരിപാടികളുടെ ഭാഗമായി ഫാറൂഖ് കോളജ് നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റുകള്‍ ഒരുക്കിയ 'ഞാനും എന്റെ റോള്‍ മോഡലും' സ്മൃതി ബൈഠക് ശ്രദ്ധേയമായി.
കോളജിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപക-അനധ്യാപകര്‍ക്കും ജീവിതത്തില്‍ മാതൃകയായ നേതാവിനെക്കുറിച്ച് പരിചയപ്പെടുത്തുകയായിരുന്നു. ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്‍ സി. നൗഫല്‍ ഉദ്ഘാടനം ചെയ്തു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കമറുദ്ദീന്‍ പരപ്പില്‍ അധ്യക്ഷനായി. ഡോ. എം. അബ്ദുല്‍ ജലീല്‍ പരിപാടി പരിചയപ്പെടുത്തി. സ്റ്റുഡന്റസ് യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ മിനാ ഫര്‍സാന ആദ്യ സ്മൃതി പങ്കുവച്ചു. സി.എം റിഷാന, വി. ജിതിന്‍, ടി. ആഗ്രഹ്, ഫാത്തിമാ ഷാജ്‌റിന്‍, റിന്‍ഷാ റഹീസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."