HOME
DETAILS
MAL
വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എം.ആര് വാക്സിനേഷന് സര്‍വേ ആരംഭിച്ചു
backup
November 16 2017 | 04:11 AM
എടപ്പാള്‍: വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എം.ആര് വാക്സിനേഷന് സര്‍വേ ആരംഭിച്ചു. പോത്തന്നൂര്‍ ജി.എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികളാണ് സര്‍വേകള്‍ക്ക് നേതൃത്വം നല്‍കുന്നത്. എം.ആര്. വാക്സിനേഷന് എടുക്കാത്ത കുട്ടികളെ കണ്ടെത്തി ബോധവല്‍ക്കരണം നടത്തി നവംമ്പര്‍ 18 ന് മുമ്പായി വാക്സിനേഷന് എടുക്കുക എന്നതാണ് സര്‍വേയുടെ ലക്ഷ്യം.
ആറ് സംഘങ്ങളായി തിരിഞ്ഞ് കാലടി പഞ്ചായത്തിലെ പതിനാറാം വാഡിലെ 350 വീടുകളിലാണ് സര്‍വേ നടത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സര്‍വ്വേ നടത്തുന്നത്. പി.പി.വാസുദേവന്‍, സുജിത മണികണ്ഠന്, രാജേഷ് പ്രശാന്തിയില്‍, കെ.എം.അബ്ദുള്‍ ഹക്കീം, കെ.എ കവിത, ദിയ,അതുല്യ പ്രദീപ്, നിഹാല്‍, സോന, പ്രണവ് രാജ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."