HOME
DETAILS
MAL
ജിഷ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം
backup
November 16 2017 | 04:11 AM
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് വിചാരണ കോടതിയുടെ നിര്‍ദേശം.
വിജിലന്‍സ് റിപ്പോര്‍ട്ട് വിളിച്ചുവരുത്താന്‍ നിര്‍ദേശം നല്‍കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം പരിഗണിച്ചാണ് കോടതിയുടെ നടപടി. ഈ റിപ്പോര്‍ട്ട് വിളിച്ചുവരുത്താനുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.
കേസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നിര്‍ദേശിച്ചത്. കേസിന്റെ അന്തിമവാദം ഈ മാസം 21 ന് തുടങ്ങും.
പ്രതിഭാഗം സാക്ഷി വിസ്താരം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കോടതി കേസ് അന്തിമ വാദം കേള്‍ക്കാനായി മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."