HOME
DETAILS

ബസുകളുടെ റോഡ് ടാക്‌സ് അടക്കുന്നതിനു ഭീമമായ തുക ഈടാക്കുന്നുവെന്നു പരാതി

  
backup
November 16 2017 | 05:11 AM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%9f


കാസര്‍കോട്: സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സും ക്ഷേമനിധി വിഹിതവും ഓണ്‍ലൈനായി അടക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളില്‍ ഭീമമായ തുകയാണ് സര്‍വിസ് ചാര്‍ജ്ജായി ഈടാക്കുന്നതെന്ന് കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ആരോപിച്ചു. നിലവില്‍ ഒരു ബസിന്റെ റോഡ് ടാക്‌സ് അടക്കുന്നതിനായി മൊത്തം തുകയുടെ ഒരു ശതമാനമാണു സര്‍വിസ് ചാര്‍ജ്ജായി (ഉദ്ദേശം 300 രൂപ) അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കുന്നത്. ഓണ്‍ലൈനായി പണം സ്വീകരിക്കാന്‍ ജീവനക്കാരുടെ ആവശ്യം വരുന്നില്ല എന്നതു കൊണ്ട് സര്‍ക്കാര്‍ ഇതിനു വേണ്ടി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ടി വരുന്നില്ല. അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വിസ് ചാര്‍ജ്ജ് നല്‍കണമെങ്കില്‍ സര്‍ക്കാര്‍ തന്നെയാണു നല്‍കേണ്ടത്.
ആയതിനാല്‍ സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സും ക്ഷേമനിധി വിഹിതവും അടക്കുന്നതിന് ഒരു രൂപ പോലും സര്‍വിസ് ചാര്‍ജ്ജ് ഈടാക്കാതിരിക്കാനുള്ള ഉത്തരവുണ്ടാകണമെന്ന് കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിആവശ്യപ്പെട്ടു.
പല ബാങ്കുകളും ക്ഷേമനിധി വിഹിതം സ്വീകരിക്കാന്‍ തയാറാകാത്ത സാഹചര്യമാണു നിലവിലുള്ളത്. ആ പ്രശ്‌നത്തിനും പരിഹാരം കാണണമെന്നും 21നു രാവിലെ 10.30നു കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കുന്ന കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ കണ്‍വന്‍ഷനില്‍ ജില്ലയില്‍ നിന്നു 100 പേരെ പങ്കെടുപ്പിക്കാനും ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.
പ്രസിഡന്റ് കെ. ഗിരീഷ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, വൈസ് പ്രസിഡന്റ് എം. ഹസൈനാര്‍, തിമ്മപ്പഭട്ട്, ശങ്കര നായക്, ലക്ഷ്മണന്‍, പി.എ മുഹമ്മദ് കുഞ്ഞി, കാസര്‍കോട് താലൂക്ക് സെക്രട്ടറി സി.എ മുഹമ്മദ്കുഞ്ഞി, ഹോസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി സി.എ ശ്രീപതി, രാധാകൃഷ്ണന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago