ഗൗരിയുടെ ആത്മഹത്യ: പ്രതികളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം
കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കോടതിവളപ്പില്‍ ഗുണ്ടാസംഘം വളഞ്ഞിട്ടു മര്‍ദിച്ചു.
കൈരളി ടി.വി കാമറാമാന് പ്രമോദ് പന്നിയോട്, മംഗളം കാമറാമാന് പ്രിന്‍സ് ഇല്യാസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കാമറകള്‍ തകര്‍ക്കാനും ശ്രമിച്ചു. ഇന്നലെ രാവിലെ ഏട്ടുമണിയോടെയാണ് അധ്യാപികമാരായ സിന്ധു പോള്‍, ക്രസന്‍സ് നെവിസ് എന്നിവര്‍ കലക്ടറേറ്റിന് സമീപത്തെ താല്‍ക്കാലിക ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയത്. 11 മണിക്കാണ് കോടതി തുടങ്ങുന്നതെങ്കിലും ഇരുവരും നേരത്തേതന്നെ കോടതിയിലെത്തുകയായിരുന്നു.
ഈ സമയത്ത് ഇരുവരുടെയും ചിത്രമെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും കോടതിജീവനക്കാരെന്ന വ്യാജേനെ ഒരുസംഘം എതിര്‍ക്കുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. 11ന് ശേഷം കോടതി നടപടികള്‍ ആരംഭിച്ചതോടെ ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.
പ്രതികള്‍ കോടതിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇരുവരുടെയും ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പൊലിസുകാരും പ്രതികള്‍ക്ക് ഒത്താശ ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പൊലിസില്‍ പരാതി നല്കി.
പ്രതികള്‍ ഇന്നുമുതല്‍ മൂന്നുദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു. എല്ലാ ആഴ്ചയും പൊലിസ് സ്റ്റേഷനില്‍ എത്തി ഒപ്പുവയ്ക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."