HOME
DETAILS
MAL
പൊലിസിന് കാര്‍ക്കശ്യം മാത്രം പോര, വിനയവും വേണമെന്ന് മുഖ്യമന്ത്രി
backup
November 18 2017 | 06:11 AM
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസുകാര്‍ക്ക് കാര്‍ക്കശ്യം മാത്രം പോര വിനയവും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് മുട്ടിക്കുളങ്ങര കേരള ആര്‍മ്ഡ് പൊലിസ് സെക്കന്‍ഡ് ബറ്റാലിയന് ഔട്ട് പരേഡില്‍ സസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം.
പെരുമാറ്റത്തില്‍ വിനയം അത്യാവശ്യമാണ്. ജോലിയില്‍ കാര്‍ക്കശ്യവും. ആരുടെയും അന്തസിനെ ഹനിക്കാനോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ പാടില്ലെന്നും പിണറായി വ്യക്തമാക്കി. പൊലിസിന് മാനുഷിക മുഖം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അദ്ദേഹം അറിയിച്ചു. സേനയുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പൊലിസിനോടും മാധ്യമപ്രവര്‍ത്തകരോടും മുഖ്യമന്ത്രി തട്ടിക്കയറിയതു വിവാദമായതിനു പിന്നാലെയാണ് ഉപദേശമെന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."