ലബനാന് പ്രതിസന്ധി: സഅദ് അല്‍ ഹരീരി ഫ്രാന്‍സില്‍
പാരിസ്: ലബനാനിലെ ഭരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി രാജിവച്ച പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി ഫ്രാന്‍സിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്താനായാണ് ഹരീരി പാരിസില്‍ എത്തിയത്. പ്രധാനമന്ത്രി പദം രാജിവച്ചെങ്കിലും എല്ലാ ബഹുമതികളോടെ തന്നെയാണ് മാക്രോണ്‍ ഹരീരിയെ സ്വീകരിച്ചത്.
അടുത്ത ദിവസങ്ങളില്‍ തന്നെ രാജ്യത്തേക്കു തിരിച്ചുപോകുമെന്നു രാജിതീരുമാനം വ്യക്തമാക്കുമെന്നും ഹരീരി പാരിസില്‍ വ്യക്തമാക്കി. മാക്രോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈമാസം നാലിന് സഊദി അറേബ്യ വൃത്തങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സഊദി തലസ്ഥാനമായ റിയാദില്‍ വച്ച് ഹരീരി രാജി പ്രഖ്യാപിച്ചത്. എന്നാല്‍, ലബനാന് പ്രസിഡന്റ് മൈക്കല്‍ അയോണ്‍ രാജി സ്വീകരിച്ചിരുന്നില്ല.
രാജിക്കു ശേഷം ഹരീരി ലബനാനിലേക്കു തിരിച്ചുപോയിരുന്നില്ല. ഏതാനും ദിവസങ്ങളായി സഊദിയിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. പിന്നീട് ഫ്രാന്‍സിലേക്കു തിരിക്കുകയായിരുന്നു. ഇറാന്റെയും ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയുടെയും നേതൃത്വത്തില്‍ തന്റെ ജീവനെടുക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ചായിരുന്നു ഹരീരിയുടെ രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."