എസ്.വൈ.എസ് റബീഅ് കാംപയിന് പാണക്കാട്ട് തുടക്കം
മലപ്പുറം: എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ പ്രകാശമാണ് തിരുനബി(സ്വ)' എന്ന പേരില്‍ നടക്കുന്ന റബീഅ് കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് പാണക്കാട്ട് തുടക്കമായി.ഹൈദരലി തങ്ങളുടെ വസതിയായ ദാറുന്നഈമില്‍ മൗലീദ് മജ്‌ലിസൊരുക്കിയായിരുന്നു ചടങ്ങ്.കാംപയിന്റെ ഭാഗമായി ഓരോ പ്രവര്‍ത്തകരും അവരുടെ വീടുകളില്‍ ഒരു അതിഥിയെ കൂടി ക്ഷണിച്ചുകൊണ്ട് മൗലീദ് പാരായണ സദസ് ഒരുക്കും. മെഹ്മാനെ മൗലിദ് എന്നു പേരിട്ട ഈ പരിപാടിയുടെ തുടക്കം കൂടിയായിരുന്നു തങ്ങളുടെ ആതിഥേയത്വത്തില്‍ ഇന്നലെ പാണക്കാട്ട് നടന്നത്. സാദാത്തുക്കള്‍,സമസ്ത മുശാവറ അംഗങ്ങള്‍, സമസ്തയുടെ പോഷക സംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് വിശ്വാസികള്‍ മൗലിദ് പാരായണത്തില്‍ സംബന്ധിച്ചു.
തങ്ങളുടെ വീട്ടുമുറ്റത്ത് പ്രത്യേകം പന്തലൊരുക്കിയാണ് മജ്്‌ലിസ് സജ്ജീകരിച്ചത്.മൗലീദ് പാരായണത്തിനും പ്രാര്‍ഥനക്കും തങ്ങള്‍ നേതൃത്വം നല്‍കി. പ്രവാചക പ്രകീര്‍ത്തനത്തിന്റെ പ്രാധാന്യം വിവരിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ സൂക്തം വിശദീകരിച്ചു കൊണ്ട് ഹൃസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ ഗൃഹാന്തരങ്ങളിലും പള്ളികള്‍, മദ്‌റസകള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും മൗലിദ് സദസുകള്‍ സംഘടിപ്പിക്കണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു.
തിരുനബി അപദാനങ്ങളായ സലാം ബൈത്ത്, മന്‍ഖൂസ് മൗലീദ്, അശ്‌റക ബൈത്ത് എന്നിവയാണ് പാരായണം ചെയ്തത്. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതഭാഷണവും സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷപ്രസംഗവും നടത്തി.സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുത്തുപ്പ തങ്ങള്‍,സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ,സയ്യിദ് ബി.എസ്.കെ തങ്ങള്‍, സമസ്ത മുശാവറ മെമ്പര്‍മാരായ ടി.പി ഇപ്പ മുസ്്‌ലിയാര്‍, കെ ഹൈദര്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ടി.വി ഇബ്രാഹീം എം.എല്‍.എ,എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, കെ.എ റഹ്്മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹാരിസ് ബാഖവി കമ്പളക്കാട്, സി.എച്ച് മഹ്മൂദ് സഅ്ദി, സലീം എടക്കര, ഹംസ റഹ്്മാനി കൊണ്ടിപറമ്പ്,യു മുഹമ്മദ് ഷാഫി ഹാജി, ഹസ്സന്‍ ആലംകോട്,സമസ്ത പോഷക ഘടകങ്ങളുടെ സംസ്ഥാന, ജില്ലാ ഭാരവാഹികള്‍,വിവിധ മഹല്ല് ഖാസിമാര്‍,പണ്ഡിതന്‍മാര്‍,ഉമറാക്കള്‍ സംബന്ധിച്ചു.ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നന്ദി പറഞ്ഞു.
റബീഉല്‍ അവ്വല്‍ മാസപ്പിറവി ദര്‍ശിക്കുന്നതോടെ പള്ളികള്‍,മതസ്ഥാപനങ്ങള്‍,മുസ്‌ലിം ഭവനങ്ങള്‍ എന്നിവ മൗലീദ് പാരായണത്താല്‍ മുഖരിതമാകും.മഹല്ലുകളിലും മദ്‌റസകളിലും നബിദിനാഘോഷ പരിപാടികള്‍ നടക്കും. റബീഅ് കാംപയിന്റെ ഭാഗമായി എസ്.വൈ.എസ് വിവിധ ജില്ലകളില്‍ ഇന്നലെ വൈകീട്ട് മീലാദ് വിളംബര റാലിനടത്തി. മീലാദ് സമ്മേളനങ്ങള്‍,മേഖലാ റാലി, പഠനക്യാംപുകള്‍, രചനാ മല്‍സരം എന്നിവ തുടര്‍ ദിവസങ്ങളില്‍ നടക്കും.കാംപയിന്‍ സമാപന സമ്മേളനം ഡിസംബര്‍ 17 ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."