HOME
DETAILS
MAL
വാര്‍ത്ത വാസ്തവവിരുദ്ധം: കെ.രാഘവന്
backup
November 19 2017 | 00:11 AM
ശബരിമല: തനിക്ക് പുതിയ കാര്‍ വാങ്ങുന്നതായി വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന്. സന്നിധാനത്തെ ദേവസ്വം ഗസ്റ്റ്ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ വാങ്ങാനുള്ള തീരുമാനത്തിനായി മുന്നില്‍ വന്ന ഫയലില്‍ നിലവില്‍ തനിക്ക് പുതിയ കാര്‍ ആവശ്യമില്ലെന്ന് രേഖപ്പെടുത്തി മടക്കുകയാണ് ചെയ്തത്. തിരുവിതാംകൂര്‍- കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ ഓംബുഡ്സ്മാനു വേണ്ടിയും ദേവസ്വം വിജിലന്‍സ് വിഭാഗം മേധാവിയായ പൊലിസ് സൂപ്രണ്ടിനു വേണ്ടിയുമാണ് രണ്ട് പുതിയ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കും വിധം വാര്‍ത്ത വന്നത് ഖേദകരമാണെന്നും കെ.രാഘവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."