പട്ടികജാതിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന്, ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഓട്ടോ ടാക്സി പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായം: 18നും 50നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയും കവിയരുത്. ഓട്ടോ ടാക്സി ഓടിക്കാനുള്ള ലൈസന്‍സും ബാഡ്ജും വേണം.
പരമാവധി 3.70 ലക്ഷം രൂപ വരെ ലഭിക്കും. ആറ് ശതമാനം പലിശ സഹിതം അഞ്ചുവര്‍ഷം കൊï് തിരിച്ചടയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പറേഷന്റെ ജില്ലാ കാര്യാലയങ്ങളുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."