HOME
DETAILS

വീണ്ടും സഞ്ജു; കേരളത്തിന് 404 റണ്‍സ് ലീഡ്

  
backup
November 19 2017 | 22:11 PM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9c%e0%b5%81-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

തിരുവനന്തപുരം: സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കേരളം ശക്തമായി തിരിച്ചടിച്ചു. നിര്‍ണായക മത്സരത്തില്‍ സൗരാഷ്ട്രയോട് ഏഴ് റണ്‍സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ ആറിന് 411 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തു. സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്. 180 പന്തുകള്‍ നേരിട്ട സഞ്ജു 16 ഫോറും എട്ട് സിക്‌സും ഉള്‍പ്പടെ 175 റണ്‍സെടുത്ത് പുറത്തായി. 81 റണ്‍സുമായി കെ.ബി അരുണ്‍ കാര്‍ത്തിക്ക് സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. 21 പന്തില്‍ മൂന്ന് സിക്‌സുള്‍പ്പടെ 34 റണ്‍സുമായി സല്‍മാന്‍ നിസാര്‍ പുറത്താകാതെ നിന്നു.
405 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എന്ന നിലയിലാണ്. ഒരു ദിനം മാത്രം ശേഷിക്കേ സൗരാഷ്ട്രക്ക് ജയിക്കാന്‍ 375 റണ്‍സ് കൂടി വേണം. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സൗരാഷ്ട്രക്കെതിരേ വിജയിച്ചാല്‍ മാത്രമേ മൂന്നാം സ്ഥാനക്കാരായ കേരളത്തിന് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാനാകൂ.
ഒരു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. ജലജ് സക്‌സേന, രോഹന്‍ പ്രേം എന്നിവര്‍ 44 റണ്‍സ് വീതമെടുത്ത് പുറത്തായി.
നേരത്തേ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 225 പിന്തുടര്‍ന്ന സൗരാഷ്ട്ര 232 റണ്‍സിന് പുറത്തായിരുന്നു. സ്‌കോര്‍ 107ല്‍ നില്‍ക്കേ ഓപണര്‍മാരായ പട്ടേലിനെയും (49), റോബിന്‍ ഇത്തപ്പയെയും (86) മടക്കി സിജോമോന്‍ ജോസഫാണ് കേരളത്തിന് പ്രതീക്ഷ നല്‍കിയത്. ഏഴിന് 178 എന്ന പരിതാപകരമായ നിലയില്‍ നിന്ന് എട്ടാം വിക്കറ്റില്‍ ജെ.എം ചൗഹാനും (30) ജയ്‌ദേവ് ഉനത്കടും(26) ചേര്‍ന്നാണ് സൗരാഷ്ട്രയെ മെച്ചപ്പെട്ട നിലയിലേക്കെത്തിച്ചത്.
കേരളത്തിന് വേണ്ടി സിജോമോന്‍ ജോസഫ് 43 റണ്‍സ് വഴങ്ങി നാല് വിക്കറ്റും ബേസില്‍ തമ്പി 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടി. കെ.സി അക്ഷയ്, ജലജ് സ്‌കസേന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago