കാണാതായ അര്‍ജന്റീനന്‍ കപ്പലില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു
ബ്യൂണസ് അയേഴ്‌സ്: 44 ജീവനക്കാരുമായി കാണാതായ അര്‍ജന്റീനാ സമുദ്രാന്തര്‍വാഹിനിയില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ഏഴുതവണ കപ്പലില്‍നിന്ന് സാറ്റലൈറ്റ് വഴിയുള്ള ഫോണ്‍വിളികള്‍ ലഭിച്ചെന്നും എന്നാല്‍ ഇവ അറ്റന്‍ഡ് ചെയ്യാനായില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഫോണ്‍ സന്ദേശങ്ങള്‍ വന്ന ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ദൗത്യസംഘം.
ശനിയാഴ്ച രാവിലെ 10.52നും വൈകിട്ട് 3.42നുമിടയില്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍നിന്നാണ് സൈനിക താവളത്തിലേക്ക് ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചത്.
നാല് മിനിറ്റ് മുതല്‍ 36 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ളവയായിരുന്നു ഇവ. കാണാതായ അരാ സാന്‍ യുവാന്‍ സമുദ്രാന്തര്‍ വാഹിനിക്കായി ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നാസാ വിമാനത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമാണ്. അമേരിക്കന്‍-ബ്രിട്ടീഷ് നാവിക സംഘങ്ങളും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.
ചിലിയുടെയും അര്‍ജന്റീനയുടെയും തീരപ്രദേശമായ പറ്റഗോണിയനില്‍നിന്ന് 432 കി.മീറ്റര്‍ അകലെ തെക്കന്‍ അര്‍ജന്റീനാ സമുദ്രത്തില്‍ലുണ്ടായിരുന്ന കപ്പലില്‍നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് നാവികതാവളവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.
തെക്കന്‍ അമേരിക്കയുടെ ഏറ്റവും അങ്ങേയറ്റത്തുള്ള തീരമേഖലയായ ഉഷൈയ്യയില്‍നിന്ന് പതിവ് ദൗത്യം അവസാനിപ്പിച്ച് ബ്യൂണസ് അയേഴ്‌സിന്റെ തെക്കു ഭാഗത്തുള്ള മാര്‍ ഡെല്‍ പ്ലാറ്റാ സൈനിക താവളത്തിലേക്കു മടങ്ങുകയായിരുന്നു സാന്‍ യുവാന്‍ കപ്പല്‍. ഇതിനിടയിലാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. കാണാതായവര്‍ക്കായി മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനില്‍ പ്രത്യേക പ്രാര്‍ഥന നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."