ക്രിസ്തുമസ് - പുതുവത്സര അവധി: കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വിസുകളുമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: ക്രിസ്തുമസ് - പുതുവത്സര അവധി ദിവസങ്ങളോടനുബന്ധിച്ച് ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടു വരെ കെ.എസ്.ആര്.ടി.സി കൂടുതല്‍ അധിക സര്‍വിസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂരു, ബംഗളൂരു മേഖലകളിലേക്കും തിരിച്ചും നടത്തും.
ഓണ്‍ലൈനില്‍ റിസര്‍വേഷനും സൗകര്യമുണ്ട്. ഇതിനുപുറമെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സര്‍വിസ് നടത്തുന്നതിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കെ.എസ്.ആര്.ടി.സി ഇപ്പോള്‍ നടത്തുന്ന പ്രധാന അന്തര്‍സംസ്ഥാന സര്‍വിസുകളായ ബംഗളൂരു, കൊല്ലൂര്‍ മൂകാംബിക, നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂരു, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നിവ മുടങ്ങാതെ കൃത്യമായി നടത്താനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അധിക സര്‍വിസുകളുടെ സമയക്രമം
ബംഗളൂരുവില്‍ നിന്നുള്ള സര്‍വിസുകള്‍ ഡിസംബര്‍ 21 മുതല്‍ 24 വരെ
21.35: ബംഗളൂരു - കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്), കുട്ട (വഴി)
21.45: ബംഗളൂരു - കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) കുട്ട (വഴി)
23.25: ബംഗളൂരു- കോഴിക്കോട്(സൂപ്പര്‍ ഡീലക്സ്)ബത്തേരി (വഴി)
19.15: ബംഗളൂരു - തൃശൂര്‍ (സൂപ്പര്‍ ഡീലക്സ്) കുട്ട (വഴി)
18.00: ബംഗളൂരു - എറണാകുളം (സൂപ്പര്‍ ഡീലക്സ്) കുട്ട (വഴി)
19.30: ബംഗളൂരു - കോട്ടയം (സൂപ്പര്‍ ഡീലക്സ്) കുട്ട (വഴി)
21.46: ബംഗളൂരു - കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി)
22.15: ബംഗളൂരു - പയ്യന്നൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ചെറുപുഴ (വഴി)
ബംഗളൂരുവിലേക്കുള്ള സര്‍വിസുകള്‍ ഡിസംബര്‍ 25, 29 മുതല്‍ ജനുവരി രണ്ടുവരെ
20.15: കോഴിക്കോട് - ബംഗളൂരു (സൂപ്പര്‍ ഡീലക്സ്) കുട്ട (വഴി)
20.35: കോഴിക്കോട് - ബംഗളൂരു (സൂപ്പര്‍ ഡീലക്സ്) കുട്ട (വഴി)
21.35: കോഴിക്കോട് - ബംഗളൂരു (സൂപ്പര്‍ ഡീലക്സ്) കുട്ട (വഴി)
19.15: തൃശൂര്‍ - ബംഗളൂരു (സൂപ്പര്‍ ഡീലക്സ്) കുട്ട (വഴി)
17.30: എറണാകുളം - ബംഗളൂരു (സൂപ്പര്‍ ഡീലക്സ്) കുട്ട (വഴി)
17.00: കോട്ടയം - ബംഗളൂരു (സൂപ്പര്‍ ഡീലക്സ്)കുട്ട (വഴി)
20.00: കണ്ണൂര്‍-ബംഗളൂരു (സൂപ്പര്‍ഡീലക്സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി)
17.30: പയ്യന്നൂര്‍ - ബംഗളൂരു (സൂപ്പര്‍ എക്സ്പ്രസ്) ചെറുപുഴ (വഴി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."