HOME
DETAILS

സ്വകാര്യ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് ഇ.ടി

  
backup
November 20 2017 | 22:11 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ ഹജ്ജ് നയവുമായി ബന്ധപ്പെട്ട കരടുരേഖ ചര്‍ച്ചചെയ്തു കൊണ്ടിരിക്കെ അന്തിമ തീരുമാനമെടുക്കും മുന്‍പ് സ്വകാര്യക്വാട്ട അഞ്ചുശതമാനം വര്‍ധിപ്പിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവ് ഇറക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
പുതിയ ഹജ്ജ് നയം സംബന്ധിച്ച സമിതി കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം സംസ്ഥാന- കേന്ദ്ര ഹജ്ജ് കമ്മിറ്റികള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഹജ്ജ് നയംസംബന്ധിച്ച് പല ഹജ്ജ് കമ്മിറ്റികളും കേന്ദ്രസര്‍ക്കാര്‍ മുന്‍പാകെ എതിരഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഹജ്ജ് കമ്മിറ്റികളുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ കരടുനയം സംബന്ധിച്ച് അന്തിമതീര്‍പ്പില്‍ എത്തും മുന്‍പ് എക്‌സികൂട്ടിവ് ഉത്തരവിട്ട് ക്വാട്ട വര്‍ധിപ്പിച്ചതായി അറിയിച്ച് ഹജ്ജ് കമ്മിറ്റിക്കു നിര്‍ദേശം കൊടുത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് ഹജ്ജ് കമ്മിറ്റിയുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ്.
ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചചെയ്യാന്‍ അടിയന്തരമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കാന്‍ അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുമായും ഇ.ടി കൂടിക്കാഴ്ച നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  15 minutes ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  39 minutes ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  an hour ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  11 hours ago