മഴ ബാക്കിയാക്കി കര്‍ക്കടകം വിടപറയാനൊരുങ്ങുന്നു
ഈരാററുപേട്ട: കര്‍ക്കടക മാസത്തില്‍ കടം പറഞ്ഞ് മഴ മാറിനില്‍ക്കുമ്പോള്‍ കത്തുന്ന ചൂടുമായി കാലാവസ്ഥ തകിടം മറിയുന്നു. തുള്ളി തോരാത്ത മഴയില്‍ ഇടയ്ക്കിടെ കനത്തുപെയ്യുന്ന ദുരിതങ്ങളുടെ കഥകളുമായുള്ള കര്‍ക്കടകമാസം പക്ഷേ, ഇക്കുറി ശരിക്കും തിരുത്തിയെഴുതുകയാണെന്ന് പഴമക്കാര്‍ പറയുന്നു. തോരാത്തമഴ മൂലം പറമ്പില്‍ പണിക്കിറങ്ങാന്‍ പോലും കഴിയാത്ത പഴമയുടെ ദുരിതകാലത്തു നിന്നാണ് പഞ്ഞക്കര്‍ക്കടകം എന്ന പേരും ലഭിച്ചത്. എന്നാല്‍ ഇക്കുറി മഴയുടെ അളവ് കുറയുകയും വിപരീതമായി ചൂട് കൂടുകയും ചെയ്തു.
ചാറ്റല്‍ മഴയുടെ അകമ്പടിയോടെയാണ് നേരം പുലരുന്നതെങ്കിലും സൂര്യന്‍ ഉദിച്ചെത്തുന്നതോടെ കാലാവസ്ഥ ആകെ മാറും. പിന്നീട് ഉണ്ടാകുന്ന ചൂടിന് ചിലപ്പോള്‍ ഉച്ചയ്ക്ക് ശേഷം പെയ്യുന്ന മഴമാത്രമാണ് ആശ്വാസം. ്.മലയാളമാസങ്ങളില്‍ അവസാനത്തേതും പ്രാധാന്യം നിറഞ്ഞതുമായ കര്‍ക്കടകത്തിലെ ആചാരരീതികള്‍ മുറതെറ്റാതെ നടന്നെങ്കിലും കാലാവസ്ഥയിലുണ്ടായ വ്യതിയാനം പഴമയുടെ സങ്കല്‍പങ്ങള്‍ തെറ്റിച്ചു.
തോരാത്തമഴ പ്രതീക്ഷിച്ച് മലയോര മേഖലയിലെ കര്‍ഷകര്‍ റബ്ബര്‍ മരങ്ങള്‍ക്ക് പ്ലാസ്റ്റിക് ഇടുകയും മഴയെ പ്രതിരോധിക്കുവാന്‍ ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇടയ്ക്കിടെ മാത്രമാണ് മഴ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."