ഉപരോധ രാജ്യങ്ങളുടേത് സ്ഥിരതയെ തുരങ്കംവയ്ക്കുന്ന നടപടികളെന്ന് ഖത്തര്‍
ദോഹ: മേഖലയിലെ സ്ഥിരതയ്ക്കു തുരങ്കംവയ്ക്കുന്ന നടപടികളാണ് ഉപരോധ രാജ്യങ്ങളുടേതെന്നു ഖത്തര്‍. മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുകയും അവിടെയുള്ള ജനങ്ങളുടെ ജീവന്‍കൊണ്ടു ചൂതാട്ടം നടത്തുകയുമാണ് ഉപരോധ രാജ്യങ്ങള്‍ ചെയ്യുന്നതെന്നു ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി പറഞ്ഞു.
കഴിഞ്ഞ ആറു മാസത്തിനിടെ ചര്‍ച്ചകള്‍ക്കായി എല്ലാതലങ്ങളിലും അന്‍പതിലധികം തവണ ഖത്തര്‍ സന്നദ്ധത അറിയിച്ചിരുന്നതാണ്. എന്നാല്‍, ഉപരോധ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്കു തയാറാകുന്നില്ല. ഖത്തര്‍ കീഴടങ്ങണമെന്നാണ് സഊദി അറേബ്യയും യു.എ.ഇയും ആഗ്രഹിക്കുന്നത്.
തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റാരെങ്കിലും ഇടപെടുന്നത് അസ്വീകാര്യമാണെന്നും രാജ്യം അതൊരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്ടണിലെ നാഷണല്‍ ഇന്‍ട്രസ്റ്റ് സെന്റര്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."