''എന്തിനാണ് തലേക്കെട്ട്''- യു.പിയില്‍ വീണ്ടും വംശീയാതിക്രമണം; മൂന്ന് മദ്‌റസാധ്യാപകര്‍ക്ക് ട്രെയിനില്‍ മര്‍ദനം
ബാഗ്പത്: യു.പിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വീണ്ടും വംശീയാതിക്രമണം. ഡല്‍ഹിയില്‍ നിന്ന് യു.പിയിലെ ബാഗ്പതിലേക്കു പോവുകയായിരുന്ന മൂന്ന് മദ്‌റസാ അധ്യാപകരെയാണ് ട്രെയിനില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എന്തിനാണ് തലേക്കെട്ട് ധരിക്കുന്നതെന്ന് ആക്ഷേപിച്ചായിരുന്നു ആക്രമണം.
രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബാഗ്പതില്‍ മൂന്നു പേരും ഇറങ്ങാന്‍ നേരം, ആറംഗ സംഘം എത്തുകയും ഇവരെ മര്‍ദിക്കാന്‍ തുടങ്ങുകയുമായിരുന്നു. ഇരുമ്പു ദണ്ഡുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.
മര്‍ദനത്തില്‍ അവശരായ മൂന്നു പേരെയും പിന്നീട് ജില്ലാ ആശുപത്രിയിലേക്കു പ്രവേശിപ്പിച്ചു. ഇവരെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് പൊലിസ് സ്ഥിരീകരിച്ചിട്ടില്ല.
അടിക്കാന്‍ തുടങ്ങിയപ്പോള്‍ എന്തിനാണ് ഞങ്ങളെ അടിക്കുന്നതെന്നു ചോദിച്ചുവെങ്കിലും ഒന്നും പറയാതെ അടി തുടരുകയായിരുന്നുവെന്ന് ഇസ്‌റാര്‍ എന്ന അധ്യാപകന്‍ പറഞ്ഞു. അക്രമികളില്‍ ഒരാള്‍ 'എന്തിനാണ് തലേക്കെട്ട് ധരിക്കുന്നത്' എന്ന് ആക്രോശിച്ചു- ഇസ്‌റാര്‍ പറഞ്ഞു.
സംഭവത്തില്‍ മര്‍ദനത്തിനു മാത്രം കേസെടുത്ത് കേസ് ഒതുക്കാന്‍ ശ്രമിക്കുകയാണ് പൊലിസ്. ഒരു പക്ഷെ, സീറ്റ് തര്‍ക്കമായിരിക്കാം സംഘര്‍ഷത്തിലെത്തിയതെന്നാണ് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ ജയ് പ്രകാശ് പറയുന്നത്. പരാതി സ്ഥിരീകരിക്കാന്‍ മാത്രം തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂണില്‍ 16 വയസ്സുകാരനായ ജുനൈദ് എന്ന മതപഠന വിദ്യാര്‍ഥിയെ ട്രെയിനില്‍ ആള്‍ക്കൂട്ടം മര്‍ദിക്കുകയും തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ബീഫ് കഴിക്കുന്നവരെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു അന്ന് ജുനൈദിനെ 20 അംഗ അക്രമി സംഘം വകവരുത്തിയത്. ഇത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, പുതിയ സംഭവത്തോടെ ഉത്തര്‍പ്രദേശിലെ മുസ്‌ലിംകളുടെ ഭീതി വര്‍ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."