HOME
DETAILS

കിടപ്പാടമില്ലാത്തവര്‍ക്ക് സാന്ത്വന സ്പര്‍ശമായി എസ്.കെ.എസ്.എസ്.എഫിന്റെ നൂതന സംരംഭം

  
backup
November 23 2017 | 19:11 PM

skssf-new-project-for-156355896

അരീക്കോട്: തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് കൂടൊരുക്കി എസ്.കെ.എസ്.എസ്.എഫിന്റ നൂതന സംരഭം. വര്‍ഷങ്ങളായി സംഘടന ചെയ്ത് പോരുന്ന ബഹുമുഖ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തില്‍ തച്ചണ്ണ തച്ചാംപറമ്പില്‍ നിര്‍മിക്കുന്ന വാദീസകന്‍ റസിഡന്‍ഷ്യല്‍ ഏരിയ, മള്‍ട്ടി ലെയര്‍ ട്രെയിനിങ് സെന്റര്‍ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.


എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന സഹചാരിയുടെയും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ സേവനം ചെയ്യുന്ന വിഖായ വളണ്ടിയര്‍മാരുടെയും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുടെ ചുവട് പിടിച്ചാണ് പുതിയ പ്രൊജക്ടുമായി സംഘടന രംഗത്ത് വന്നിരിക്കുന്നത്.

[caption id="attachment_455937" align="alignleft" width="233"]
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മലപ്പുറം ജില്ലയിലെ തച്ചണ്ണ തച്ചാംപറമ്പില്‍ നിര്‍മിക്കുന്ന വാദീ സകന്‍ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു[/caption]

നിര്‍ധനരായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് താമസിക്കാനുള്ള വീടും പള്ളിയും മള്‍ട്ടി ലെയര്‍ ട്രെയ്‌നിങ് സെന്ററുമാണ് വാദീസകനിലൂടെ യാഥാര്‍ഥ്യമാവുക. ഒന്നാം ഘട്ടത്തില്‍ 12 കുടുംബങ്ങള്‍ക്കുള്ള താമസ സൗകര്യമാണ് ഒരുക്കുന്നത്. സൗജന്യമായി ഭൂമി നല്‍കാനും വീടിന്റെയും കിണറിന്റെയും നിര്‍മാണം ഏറ്റെടുക്കാനും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ രംഗത്തെത്തിയതോടെ വന്‍ സ്വീകാര്യതയാണ് ആദ്യ ഘട്ടത്തില്‍ തന്നെ പദ്ധതിക്ക് ലഭ്യമായിരിക്കുന്നത്. ഇതിനകം ഏഴ് വീടുകളുടെ നിര്‍മാണം ഏറ്റെടുത്തു കഴിഞ്ഞു.


എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി, പി.കെ ബഷീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം ഇസ്മാഈല്‍ മൂത്തേടം, കെ.എ റഹ്മാന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.കെ സകരിയ്യ ഫൈസി, സയ്യിദ് ഉനൈസ് തങ്ങള്‍ ദമാം, യു.കെ ഇബ്‌റാഹിം ഓമശ്ശേരി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സത്താര്‍ പന്തല്ലൂര്‍, സലീം എടക്കര, റഷീദ് ഫൈസി വെള്ളായിക്കോട്, ഡോ.കെ.ടി ജാബിര്‍ ഹുദവി, സുബൈര്‍ മാസ്റ്റര്‍, കെ.എന്‍.എസ് മൗലവി തിരുവമ്പാടി, പി.എ ജബ്ബാര്‍ ഹാജി, സി.എം കുട്ടി സഖാഫി വെള്ളേരി, ഹബീബ് ഫൈസി കോട്ടോപ്പാടം, ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, ഡോ.സുബൈര്‍ ഹുദവി, റഹീം ചുഴലി, മമ്മുട്ടി മാസ്റ്റര്‍, പി.എം റഫീഖ് അഹമ്മദ്, മുസ്തഫ അഷ്‌റഫി കക്കുപടി, ആഷിഖ് കുഴിപ്പുറം, ഇബ്‌റാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഉമര്‍ ദാരിമി പുളിയക്കോട്, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, എം.സുല്‍ഫീക്കര്‍, ഐ.പി ഉമര്‍ വാഫി, റഷീദ് ദാരിമി പൂവത്തിക്കല്‍, ഇബ്‌റാഹിം ഫൈസി ഉഗ്രപുരം എന്നിവര്‍ സംബന്ധിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  22 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  22 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  22 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  22 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  22 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago