HOME
DETAILS

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചു; തൊഴിലുറപ്പ് വേതനം ഫോണ്‍ കമ്പനിക്ക്

  
backup
November 23 2017 | 21:11 PM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a7%e0%b4%be%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be-2

തൊട്ടില്‍പ്പാലം: മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളിയുടെ വേതനം നഷ്ടപ്പെട്ടതായി പരാതി. മരുതോങ്കര പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയായ തൂവാട്ടപൊയിലിലെ പാലോറ ജാനുവിനാണ് വേതനം നഷ്ടമായത്. എയര്‍ടെല്‍ കമ്പനിയുടെ പേയ്‌മെന്റ് ബാങ്ക് ആയ എയര്‍ടെല്‍ മണി അക്കൗണ്ടിലേക്കാണ് പണം മാറിയിരിക്കുന്നത്.
സെപ്റ്റംബര്‍ മാസത്തെ വേതനം പഞ്ചായത്ത് ആധാര്‍ നമ്പറിലേക്ക് അയച്ചപ്പോള്‍ ജാനു അറിയാതെയാണ് ഈ മറിമായം സംഭവിച്ചത്. നേരത്തേ മരുതോങ്കര ഗ്രാമീണ്‍ ബാങ്കിലേക്ക് വന്നുകൊണ്ടണ്ടിരുന്ന പണം, ആധാറുമായി ഇവരുടെ എയര്‍ടെല്‍ നമ്പര്‍ ബന്ധിപ്പിച്ചതോടെ മൊബൈല്‍ കമ്പനിയുടെ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് പോവുകയായിരുന്നു. 3,144 രൂപയാണ് നഷ്ടമായത്.
പണം താന്‍ അറിയാതെ എങ്ങനെ എയര്‍ടെല്‍ ബാങ്കിങിലേക്ക് മാറിയെന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജാനു ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടണ്ട്. മരുതോങ്കര പഞ്ചായത്തില്‍ ഇത്തരത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി എത്തിയതായും സംഭവം ഗൗരവമേറിയതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  19 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  19 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  19 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  19 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago