മുരുകന്റെ മരണം: ഡോക്ടര്‍മാരുടെ വീഴ്ച കണ്ടെത്താന്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ്
തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ആരോഗ്യവകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കി.
കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്ജന് ഡോ. പി.കെ ബാലകൃഷ്ണന്, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ വിഭാഗം തലവന്‍ ഡോ. എം.പി ശശി, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലെ അനസ്തേഷ്യ വിഭാഗം തലവന്മാരായ ഡോ. എ. ശോഭ, ഡോ. ജി. മായ എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.
ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റക്കാരെന്നു കണ്ടെത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരായ തുടര്‍നടപടി.
ആരോപണവിധേയരായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ശ്രീകാന്ത്, ഡോ. പാട്രിക്, കൊല്ലം മെഡിട്രീന ആശുപത്രിയിലെ ഡോ. പ്രീത, മെഡിസിറ്റി ആശുപത്രിയിലെ ഡോ. ബിലാല്‍ അഹമ്മദ്, കൊല്ലം അസീസീയ ആശുപത്രിയിലെ ഡോ. രോഹന്, ഡോ. ആഷിക് എന്നിവര്‍ ചികിത്സാപ്പിഴവ് വരുത്തിയിട്ടുണ്ടോയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുക.
ഡോക്ടര്‍മാര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്ന പൊലിസ് വാദം തള്ളിയ കോടതി, പിഴവ് പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടുണ്ടെന്ന് സംഘം കണ്ടെത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലിസ് നീങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."