HOME
DETAILS
MAL
കുറിഞ്ഞി ഉദ്യാനം: കേന്ദ്രം ഇടപെടണമെന്ന് കുമ്മനം
backup
November 25 2017 | 08:11 AM
തിരുവനന്തപുരം: ഇടുക്കി നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. വിഷയത്തില്‍ ഉന്നതതലയോഗം വിളിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധനുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗം വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞതായും കുമ്മനം പറഞ്ഞു.
വിഷയത്തില്‍ കേരളസര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോട് കൂടിയേ കേരള സര്‍ക്കാരിന് അവിടെ എന്തെങ്കിലും ചെയ്യാനാകൂ എന്നാണ് നിയമം. നിയമം കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രി വീണ്ടും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി അളന്ന് തിട്ടപ്പെടുത്തി അതിരുകളെല്ലാം മാറ്റാന്‍ ശ്രമം നടത്തുന്നത്. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."