HOME
DETAILS
MAL
വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു
backup
August 14 2016 | 20:08 PM
ചടയമംഗലം: പെട്ടെന്നുണ്ടായ വയറുവേദയെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു. തിരുവഴി ചരുവിള പുത്തന്‍വീട്ടീല്‍ സുരേഷ് വിനിത ദമ്പതികളുടെ മകനും പൂങ്കോട് ജെംസ് എച്ച്.എസിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയുമായ സുബിന് (11) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ട്യൂഷന് പോയി വീട്ടില്‍ വന്ന ശേഷമാണ് സുബിന് വയറുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുറവുണ്ടായില്ല. തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. സഹോദരന് സൂരജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."