HOME
DETAILS
MAL
'പദ്മാവതി' കേരളത്തില്‍ റിലീസ് ചെയ്യണമെന്ന് കോണ്‍ഗ്രസ്
backup
November 27 2017 | 02:11 AM
തിരുവനന്തപുരം: സഞ്ജയ് ബന്‍സാലിയുടെ പദ്മാവതി സിനിമ കേരളത്തില്‍ റിലീസ് ചെയ്യാന്‍ ആവശ്യപ്പെടാനും അതിനു മതിയായ സംരക്ഷണം നല്‍കാനും മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് കോണ്‍ഗ്രസ്. സിനിമക്കെതിരേ വര്‍ഗീയ സംഘടനകള്‍ ഭീഷണി മുഴക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ആണിത്. പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സിനിമ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന് മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയ സംഘടനകളും സംഘ്പരിവാറും ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരേയും കലാകാരന്മാര്ക്കെതിരേയും നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ഭാഗമായി വേണം ഈ ഭീഷണിയെയും കാണാന്‍. ഈ നടപടിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."