HOME
DETAILS

ഹാദിയ സ്വതന്ത്രയായി ജീവിക്കട്ടെ

  
backup
November 28 2017 | 01:11 AM

hadiya-freedom-life-spm-editorial

ഏറെ അനാവശ്യവിവാദങ്ങള്‍ക്കു വഴിവച്ച ഹാദിയ കേസില്‍ സുപ്രധാന വഴിത്തിരിവാണു സുപ്രിംകോടതിയില്‍ ഉണ്ടായിരിക്കുന്നത്. കേസില്‍ അന്തിമവിധി പറഞ്ഞിട്ടില്ലെങ്കിലും ഹാദിയ എന്ന വ്യക്തിയുടെ സ്വതന്ത്രയായി ജീവിക്കാനുള്ള അവകാശത്തെ കോടതി അംഗീകരിച്ചിരിക്കുകയാണ്.
ഹാദിയയെ മാതാപിതാക്കളോടൊപ്പമോ ഭര്‍ത്താവ് ഷെഫിന്‍ ജഹാനോടൊപ്പമോ തല്‍ക്കാലം കോടതി വിട്ടിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമവിധി ജനുവരി മൂന്നാംവാരത്തില്‍ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം. അതുവരെ ഇതിന്റെ പേരിലുള്ള കോലാഹലം ആരു തന്നെയായാലും തുടരാതിരിക്കുന്നതായിരിക്കും ഭംഗി. ആരുടെയും ശല്യമില്ലാതെ ഇഷ്ടമുള്ള മതവിശ്വാസവുമായി ഹാദിയ പഠിക്കട്ടെ, നന്നായി ജീവിക്കട്ടെ.
വിവാദങ്ങളില്‍നിന്നെല്ലാം അകന്നു സ്വസ്ഥമായി പഠനം പൂര്‍ത്തിയാക്കാനുള്ള അവസരമാണ് ഇപ്പോള്‍ കോടതി ഹാദിയയ്ക്കു നല്‍കിയിരിക്കുന്നത്. ഹാദിയ പഠനം നടത്തുന്ന സര്‍വകലാശാലയുടെ ഡീനിനു ഹാദിയയുടെ താല്‍ക്കാലിക സംരക്ഷണച്ചുമതല നല്‍കുക വഴി ആരൊക്കെയോ ചേര്‍ന്നുണ്ടാക്കിയെടുത്ത അസ്വസ്ഥതയില്‍ നിന്നകന്ന് അവര്‍ പഠനം പൂര്‍ത്തിയാക്കട്ടെ എന്നുതന്നെയാണു കോടതി പറഞ്ഞിരിക്കുന്നത്. വേണ്ടത്ര സുരക്ഷയ്ക്കുള്ള നിര്‍ദേശങ്ങളും കോടതി നല്‍കിയിട്ടുണ്ട്.
യഥാര്‍ഥത്തില്‍ ഇത്രയധികമെന്നല്ല, അല്‍പംപോലും വിവാദമാകേണ്ടതല്ല അഖിലയെന്ന യുവതി മതംമാറി ഹാദിയയായതും ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതും. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അതൊക്കെ പൗരാവകാശമാണ്. ആരും സ്വന്തം ഇഷ്ടപ്രകാരമല്ല ഏതെങ്കിലും മതത്തില്‍പ്പെട്ട ദമ്പതികളുടെ മകനോ മകളോ ആയി ജനിക്കുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ താന്‍ ജനിച്ച മതം ശരിയല്ലെന്നോ അല്ലെങ്കില്‍ അതിനേക്കാള്‍ ശരി മറ്റേതിലെങ്കിലുമാണെന്നോ തോന്നിയാല്‍ മതംമാറാന്‍ ഈ രാജ്യത്ത് ഏതൊരു വ്യക്തിക്കും അവകാശമുണ്ട്.
വിവാഹം കഴിക്കാന്‍ വേണ്ടിയും അല്ലാതെയും മതംമാറിയവര്‍ ധാരാളമുള്ള നാടാണിത്. മതം മാറാതെ തന്നെ മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചു സ്വന്തം വിശ്വാസത്തില്‍ മാറ്റംവരുത്താതെ ജീവിതം തുടരുന്നവരും ഏറെയുണ്ട്. അതൊന്നും ആര്‍ക്കും തടയാനാവില്ല. തടയുന്നതു നിയമവിരുദ്ധവുമാണ്. വിവാഹം കഴിക്കുന്നതിലൊരാള്‍ തീവ്രവാദിയോ കേസിലെ പ്രതിയോ ഏതെങ്കിലും തരത്തിലുള്ള കുറ്റവാളിയോ ആണെങ്കില്‍പ്പോലും വിവാഹം തടയാനാവില്ല. എത്ര വലിയ കുറ്റവാളിക്കും പ്രണയിക്കാനും വിവാഹം കഴിക്കാനും സ്വാതന്ത്ര്യമുള്ള നാടാണിത്.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള കാലം മുതല്‍ രാജ്യത്തു മതംമാറ്റങ്ങളും മിശ്രവിവാഹങ്ങളുമൊക്കെ നടന്നുപോരുന്നുണ്ട്. അതിന്റെ പേരിലൊന്നുമുണ്ടാവാത്ത കോലാഹലങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാവുന്നതിനു കാരണം ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ഗൂഢലക്ഷ്യത്തോടെയുള്ള ഇടപെടല്‍ മാത്രമാണ്. അതുവഴി അവര്‍ സമൂഹത്തില്‍ ഉണ്ടാക്കിവച്ചിരിക്കുന്നതു ദൂരവ്യാപകമായ അസ്വസ്ഥതകളാണ്.
ഇസ്‌ലാം മതത്തോടുള്ള താല്‍പര്യംകൊണ്ടാണ് അഖില മതംമാറി ഹാദിയയായതെന്ന് ആ പെണ്‍കുട്ടിയുടെ വാക്കുകളില്‍നിന്നു തന്നെ വ്യക്തമാണ്. എന്നാല്‍, അറിയാതെ അവര്‍ ഇസ്‌ലാമിനെ പരിചയപ്പെടാന്‍ ചെന്നുചാടിയതു തെറ്റായ കൈകളിലായിപ്പോയതില്‍ തുടങ്ങുന്നു ഹാദിയ വിവാദം. ഇസ്‌ലാമിനെ വികലമായി പരിചയപ്പെടുത്തിക്കൊടുത്ത അക്കൂട്ടര്‍ മാതാപിതാക്കളെപ്പോലും അകറ്റിനിര്‍ത്തുന്ന തരത്തിലേയ്ക്ക് ആ പെണ്‍കുട്ടിയെ മാറ്റിയെടുത്തു.
അങ്ങനെ തികഞ്ഞ മതേതരജീവിതം നയിച്ച ഒരു കുടുംബത്തെ ഒരു മതത്തെ വെറുക്കുന്നവരാക്കുകയും അതുവഴി സാമൂഹ്യാന്തരീക്ഷം കൂടുതല്‍ വഷളാക്കുകയും ചെയ്തുവെന്നതാണ് ഇക്കാര്യത്തില്‍ മുസ്‌ലിംസമുദായത്തിലെ ചുരുക്കം ചില അവിവേകികള്‍ കേരളത്തിനു നല്‍കിയ 'വലിയ സംഭാവന'.
മറുവശത്ത് മുസ്‌ലിം സമുദായത്തിനെതിരേ ആവുന്നതെല്ലാം ചെയ്യാന്‍ അവസരം പാര്‍ത്തു കഴിയുന്ന ഹൈന്ദവ സമൂഹത്തിലെ ചെറുന്യൂനപക്ഷമായ ഫാസിസ്റ്റുകള്‍ക്ക് ആയുധം നല്‍കുകയായിരുന്നു അവര്‍. അവരതു സസന്തോഷം ഏറ്റെടുത്തതോടെയാണു വെറും സാധാരണസംഭവമായി നില്‍ക്കേണ്ടിയിരുന്ന ഒരു പെണ്‍കുട്ടിയുടെ മതംമാറ്റവും വിവാഹവുമൊക്കെ വലിയൊരു സാമൂഹിക പ്രശ്‌നമായി വളര്‍ന്നത്.
ഗൂഢരാഷ്ട്രീയ ലക്ഷ്യങ്ങള്‍വച്ച് ഇങ്ങനെ പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതം പന്താടാന്‍ തീവ്രവാദികള്‍ ഏതു മതത്തില്‍പ്പെട്ടവരായാലും അവരെ അനുവദിച്ചുകൂടാ. ജനിച്ചുപോയതോ മാറിച്ചെല്ലുന്നതോ ആയ മതങ്ങളൊന്നും തന്നെ മനുഷ്യനു ബാധ്യതയായി മാറേണ്ടതല്ലെന്നും സമൂഹത്തിന്റെ സമാധാനം കെടുത്താന്‍ ഒരു മതവും ആരോടും പറഞ്ഞിട്ടില്ലെന്നും ഇത്തരം അവിവേകികള്‍ക്ക് അറിയില്ലെങ്കില്‍ അതു പഠിപ്പിച്ചുകൊടുക്കാന്‍ കേരളത്തിലെ മതേതരസമൂഹം തയാറാകണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago