സര്‍വര്‍ തകരാര്‍; തപാല്‍ വകുപ്പിലെ അപേക്ഷകര്‍ വലഞ്ഞു
കോഴിക്കോട്: തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്കുള്ള അപേക്ഷകര്‍ സര്‍വര്‍ തകരാറിനെ തുടര്‍ന്ന് വലഞ്ഞു.
സെര്‍വറിന് ശേഷിക്കുറവുള്ളതിനാലാണ് നിരവധി പേര്‍ ഒരേസമയം അപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സൈറ്റ് തകരാറിലാകുന്നതെന്നാണ് സൂചന. അപേക്ഷകര്‍ തിങ്ങിക്കയറിയതോടെ വെബ്‌സൈറ്റ് ജാമായെന്നാണ് അപേക്ഷകര്‍ പറയുന്നത്. ഇതുമൂലം പലര്‍ക്കും അപേക്ഷിക്കാനായില്ല.
നാളെയാണ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. പത്താംക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാനാകുന്നതാണ് ഗ്രാമീണ്‍ ഡാക് സേവക് തസ്തിക. 40 വയസിനു താഴെയുള്ളവര്‍ക്കാണ് യോഗ്യത. ഒ.ബി.സിക്ക് മൂന്നും എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചും വയസിളവുണ്ട്.
5314 ഒഴിവുകളിലേക്കാണ് രാജ്യവ്യാപകമായി അപേക്ഷ ക്ഷണിച്ചത്. കേരളത്തില്‍ 1193 തസ്തികകളിലാണ് ഒഴിവ്. ഇതിലേക്ക് അപേക്ഷിക്കാന്‍ തപാല്‍ വകുപ്പ് രണ്ട് വെബ്‌സൈറ്റുകളുടെ വിലാസമാണ് നല്‍കിയിരുന്നത്. യോഗ്യത പത്താംക്ലാസ് ആയതും അപേക്ഷകരുടെ തിങ്ങിക്കയറ്റത്തിനു കാരണമായി.
എന്നാല്‍ നേരിട്ട് അപേക്ഷ വിന്‍ഡോയിലേക്ക് പ്രവേശിക്കാനാകുന്ന ലിങ്ക് (http:117.239.178.144gdsonlinefee.aspx) ലഭ്യമായിട്ടുണ്ട്.
ഇതുവഴി അപേക്ഷ നല്‍കാന്‍ കഴിയുന്നുണ്ടെന്നാണ് അപേക്ഷകര്‍ പറയുന്നത്. തപാല്‍ വകുപ്പിന് വേണ്ടി ഹൈദരാബാദിലെ സി.ഇ.പി.ടി എന്ന സ്ഥാപനമാണ് വെബ്‌സൈറ്റ് നിയന്ത്രിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."