HOME
DETAILS
MAL
ഇന്‍ഷുര്‍ തുക തട്ടിയെടുക്കാന്‍ മരിച്ച രേഖയുണ്ടാക്കി; യുവതി അറസ്റ്റില്‍
backup
November 28 2017 | 01:11 AM
ഹൈദരാബാദ്: ഇന്‍ഷുറന്‍സ് തുകയായ ഒരുകോടി രൂപ തട്ടിയെടുക്കാനായി മരിച്ചെന്ന് തെളിവുനല്‍കിയ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ നിന്ന് യുവതിയുടെ പേരിലുള്ള പണം തട്ടാനായിട്ടാണ് ഇവര്‍ മരിച്ചുവെന്ന് കാണിച്ച് ഭര്‍ത്താവ് അവകാശവാദവുമായി എത്തിയത്. യുവതി ജീവിച്ചിരിക്കുന്നുണ്ടെന്നും പണം തട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്നും തിരിച്ചറിഞ്ഞതോടെയാണ് യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തത്.
സഈദ് ഷക്കീല്‍ ആലം എന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് തന്റെ ഭാര്യ മരിച്ചുവെന്ന് കാണിച്ച് വ്യാജ രേഖ സമര്‍പ്പിച്ചത്. പോളിസി ഉടമയായ ഭാര്യ മരിച്ചുവെന്ന് കാണിച്ച് രേഖകള്‍ സമര്‍പ്പിച്ചെങ്കിലും ഇവര്‍ ജീവനോടെയുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 2012ലാണ് യുവാവ് തന്റെ ഭാര്യയുടെ പേരില്‍ ഇന്‍ഷുറന്‍സ് തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."