HOME
DETAILS

റാണി പദ്മിനിയെ ഖില്‍ജി കണ്ടുവെന്ന് ചരിത്രം; അക്രമം ഭയന്ന് ശിലാഫലകം മൂടി

  
backup
November 28 2017 | 01:11 AM

%e0%b4%b1%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%96%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf-%e0%b4%95

ജയ്പൂര്‍: വിവാദത്തിന് തിരികൊളുത്തിയ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രമായ പദ്മാവതി ചരിത്രത്തെ വളച്ചൊടിച്ചതാണെന്നാണ് പ്രതിഷേധത്തിന് തിരികൊളുത്തിയ രജപുത്രരുടെ സംഘടനയായ ശ്രീരജ്പുത് കര്‍ണി സേനയും സംഘ് പരിവാറും ആരോപിക്കുന്നത്. എന്നാല്‍ അവരുടെ ആരോപണം ശരിയല്ലെന്ന ചരിത്ര രേഖ പ്രതിഷേധക്കാരെ ഭയന്ന് പുരാവസ്തു വകുപ്പ് തുണിയിട്ട് മൂടി.
ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് പദ്മാവതി സിനിമയ്‌ക്കെതിരേ കര്‍ണിസേന ആരോപിക്കുന്നത്. എന്നാല്‍ വാസ്തവം പുറംലോകമറിയാതിരിക്കാനും വര്‍ഗീയതയിലൂടെ കാര്യങ്ങളെ സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകാനുമാണ് അവര്‍ ശ്രമിക്കുന്നതെന്ന കാര്യം വ്യക്തമാക്കുന്നതാണ് ലോഹ ഫലകത്തില്‍ തയാറാക്കിയ ചരിത്ര രേഖ പറയുന്നത്.
ചിറ്റഗോറിലെ പദ്മിനി മഹലില്‍ സ്ഥാപിച്ച ലോഹ ഫലകമാണ് പുരാവസ്തു വകുപ്പ് മൂടിയത്. അതിസുന്ദരിയായ പദ്മിനിയെ ഒരുമിന്നായം പോലെ അലാവുദ്ദീന്‍ ഖില്‍ജി കണ്ടുവെന്നും ഇവര്‍ക്കുവേണ്ടിയായിരുന്നു പിന്നീട് ചിറ്റഗോര്‍ കോട്ട സുല്‍ത്താന്‍ ആക്രമിച്ചതെന്നുമാണ് ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫലകത്തില്‍ പറഞ്ഞത് തെറ്റാണെന്നും അതുകൊണ്ടുതന്നെ ഇത് എടുത്തുമാറ്റണമെന്നുമാണ് കര്‍ണി സേനയുടെ ആവശ്യം. അലാവുദ്ദീന്‍ ഖില്‍ജിയും റാണി പദ്മിനിയും ഒരിക്കല്‍പോലും കണ്ടിട്ടില്ലെന്നാണ് കര്‍ണി സേന പറയുന്നത്. റാണിയെ സ്വന്തമാക്കാന്‍ വന്ന അദ്ദേഹത്തില്‍ നിന്ന് രക്ഷനേടാന്‍ റാണി ആത്മഹൂതി ചെയ്തുവെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
അക്രമം ഭയന്ന് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയാണ് ഫലകം തുണിയിട്ടുമൂടിയതെന്ന് പുരാവസ്തു വകുപ്പ് പറഞ്ഞു.
ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്നും എല്ലാം എടുത്തുമാറ്റണമെന്നും കര്‍ണി സേന ആവശ്യപ്പെടുന്നു. ലോഹ ഫലകം തുണിയിട്ടു മൂടിയതുപോലെ ചരിത്രത്തെ വികലമായി രേഖപ്പെടുത്തിയ പുരാവസ്തു വകുപ്പിന്റെ ബ്രോഷറുകളും സാഹിത്യ കൃതികളുമെല്ലാം അടിയന്തരമായി മാറ്റണമെന്ന് ജൗഹര്‍ സേവ സന്‍സ്ഥാന്‍ വക്താവ് ലോകേന്ദ്ര സിങ് ചന്ദ്്‌വാദ് ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  25 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  40 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  44 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago