ഞാന്‍ ചായയാണ് വിറ്റത്; കോണ്‍ഗ്രസിനെപ്പോലെ രാജ്യത്തെയല്ലെന്ന് മോദി
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഗുജറാത്തിലെത്തി. കോണ്‍ഗ്രസിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചാണ് പ്രധാനമന്ത്രിയുടെ പ്രചാരണം തുടങ്ങിയത്. രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് പ്രചാരണം നടത്തുന്ന അദ്ദേഹത്തിന്റെ ആദ്യദിനംതന്നെ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച അദ്ദേഹം തന്റെ വ്യക്തിപ്രഭാവത്തെ ഉയര്‍ത്തിക്കാട്ടുന്നതിലാണ് അമിത പ്രാധാന്യം നല്‍കിയത്.
താന്‍ ചായ വിറ്റാണ് ജീവിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനെപോലെ രാജ്യത്തെ വിറ്റിട്ടില്ലെന്ന് വ്യക്തമാക്കിയ മോദി, പാകിസ്താനെതിരേ സൈന്യം നടത്തിയ മിന്നലാക്രമണത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു.
മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന സൈനിക നടപടികളില്‍ നിന്ന് വ്യത്യസ്തമായി എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവകാശപ്പെട്ടു.
ചെളിക്കുണ്ടിലാണെങ്കിലും അവിടെ താമര വിരിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പേരെടുത്ത് പറയാതെയാണ് പലപ്പോഴും മോദി ആരോപണം ഉന്നയിച്ചത്. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. ഇന്നുവരെ തനിക്ക് ഒരു തരത്തിലുള്ള നാണക്കേടും ഉണ്ടായിട്ടില്ല. ഗുജറാത്തിന്റെ മകനായ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല.
പാകിസ്താനില്‍ ഒരു ഭീകരനെ ജയില്‍മോചിതനാക്കിയപ്പോള്‍ രാജ്യത്തെ മുഖ്യപ്രതിപക്ഷം ആഘോഷിക്കുകയാണ് ചെയ്തത്. നമ്മുടെ സൈന്യത്തെ അവര്‍ക്ക് വിശ്വാസമില്ലെന്നും മോദി ആരോപിച്ചു.
നോട്ട് നിരോധനത്തോട് രാജ്യത്തെ പ്രതിപക്ഷം കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്. രാജ്യത്തെ ആരും കൊള്ളയടിക്കാതിരിക്കാനാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നാണ് ഇവരോട് തനിക്ക് പറയാനുള്ളത്. രാജ്യത്തെ പാവങ്ങള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. ഇന്ത്യയെ ഉയരങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ചിലര്‍ രാജ്യവിരുദ്ധപ്രവര്‍ത്തനം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവരോട് തനിക്ക് പറയാനുള്ളത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാണെന്നും മോദി വ്യക്തമാക്കി.
ഗുജറാത്ത് തന്റെ ആത്മാവും ഭാരതം പരമാത്മാവുമാണ്. താന്‍ വികസനമെന്ന വംശത്തിന്റെ സന്തതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."