HOME
DETAILS
MAL
സോണിയാഗാന്ധി ആശുപത്രിവിട്ടു
backup
August 14 2016 | 21:08 PM
ന്യൂഡല്‍ഹി: പനി ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രിവിട്ടു.
ഡോക്ടര്‍മാര്‍ അവര്‍ക്കു വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.കൂടുതല്‍ പരിശോധനകള്‍ക്കായി അടുത്തയാഴ്ച വീണ്ടും ആശുപത്രിയിലെത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
പനിയെ തുടര്‍ന്നു കഴിഞ്ഞ മൂന്നിനാണ് സോണിയാഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഈ മാസമാദ്യം വാരാണസിയില്‍ നടത്തിയ റാലിക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നും സോണിയ ചികിത്സതേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."