HOME
DETAILS
MAL
ഷെഫിന് ഹാദിയയെ കാണാനാകില്ലെന്ന് അശോകന്
backup
November 28 2017 | 22:11 PM
ന്യൂഡല്‍ഹി: ശഫിന്‍ ജഹാന് ഹാദിയയെ കാണാനാകില്ലെന്നും അദ്ദേഹം ഭര്‍ത്താവാണെന്ന് കോടതി അംഗീകരിച്ചിട്ടില്ലെന്നും ഹാദിയയുടെ അച്ഛന് അശോകന്. സുപ്രിംകോടതിയുടെ വിധി അംഗീകരിക്കുന്നു. വിധിയില്‍ സന്തോഷമുണ്ട്. എന്‍.ഐ.എ അന്വേഷണം തുടരണമെന്ന കോടതിവിധി കുടുംബം സ്വീകരിച്ച നിലപാടുകളുടെ വിജയമാണ്. താന്‍ വീട്ടുതടങ്കലില്‍ ആയിരുന്നു എന്ന ഹാദിയയുടെ വെളിപ്പെടുത്തല്‍ തെറ്റാണ്. വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ല. അവള്‍ക്കൊപ്പം എപ്പോഴും പൊലിസുകാര്‍ ഉണ്ടായിരുന്നു. ഇതിനുപുറമെ വീടിന് ചുറ്റും പോലിസുകാര്‍ ഉണ്ടായിരുന്നു. പുറത്തിറങ്ങി നടക്കാന്‍ പറഞ്ഞിരുന്നെങ്കിലും അവള് അനുസരിച്ചില്ല. പാര്‍ക്കില്‍ പോകാമെന്നു പറഞ്ഞാലും വിസമ്മതിക്കും. ചെറിയ കുട്ടിയായിരുന്നെങ്കില്‍ എടുത്തുകൊണ്ടു പോകാമായിരുന്നു. കോടതിയുടെ നിര്‍ദേശമില്ലാതെ ശഫിന്‍ ജഹാന് അവളെ കാണാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."